സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ബെംഗളൂരു: നഗരത്തിൽ വീണ്ടും വളർത്തുനായയുടെ ആക്രമണം. മഹാദേവപുരയിൽ സൈക്കിൾ ചവിട്ടുകയായിരുന്ന പന്ത്രണ്ടുകാരനെ റോട്ട്‌വീലർ ഇനത്തിൽപ്പെട്ട വളർത്തുനായ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ജൂൺ 13-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കുട്ടി റോഡിലൂടെ സൈക്കിൾ ഓടിച്ചുപോകുമ്പോൾ നായ പെട്ടെന്ന് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ അരക്കെട്ടിന് കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. വിപിൻ എന്നയാളുടെ മകനാണ് പരിക്കേറ്റത്. ആക്രമണമുണ്ടായ ഉടൻ തന്നെ കുട്ടി സഹായത്തിനായി നിലവിളിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ പിടിയിൽ നിന്നും കുട്ടിയെ രക്ഷപെടുത്തിയത്. തുടർന്ന് വീട്ടുകാർ കുട്ടിയെ ഉടൻ തന്നെ…

Read More

ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

ബെംഗളൂരു: അൾസൂരിനടുത്തുള്ള ഗൗതമപുരയിലെ ഇടുങ്ങിയ തെരുവുകളിൽ, മഞ്ഞ ജേഴ്സിയും നീല ഷോർട്സുമണിഞ്ഞ് നിൽക്കുന്ന പെലെയുടെ അഞ്ചടി ഉയരമുള്ള പ്രതിമ ഇന്ന് കേവലം ഒരു അടയാളം മാത്രമല്ല, അതൊരു ജനതയുടെ ഫുട്ബോൾ ആവേശത്തിന്റെ പ്രതീകം കൂടിയാണ്.  ഫിഫ ലോകകപ്പ് പന്തുരുണ്ടതോടെ, ഗൗതമപുരയും ബെംഗളൂരുവിലെ മറ്റ് ചരിത്രപ്രസിദ്ധമായ ഫുട്ബോൾ കേന്ദ്രങ്ങളായ മർഫി ടൗണും ഓസ്റ്റിൻ ടൗണും ലോകകപ്പ് ലഹരിയിലേക്ക് പൂർണ്ണമായി മാറിക്കഴിഞ്ഞു. കോളനിഭരണ കാലത്ത് ‘ഗൺ ട്രൂപ്സ്’ എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് സൈനിക താവളമായിരുന്ന ഗൗതമപുര ഇന്ന് ഫുട്ബോൾ ലോകത്ത് അറിയപ്പെടുന്നത് ‘മിനി ബ്രസീൽ’ എന്നാണ്. ഈ ഫുട്ബോൾ…

Read More

ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

ബെം​ഗളൂരു: വർഷങ്ങൾക്ക് ശേഷം കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ (ഉപരിസഭ) ഭൂരിപക്ഷം കൈവരിച്ചതിന് പിന്നാലെ, മുൻ ബിജെപി സർക്കാർ നടപ്പിലാക്കിയ സമ്പൂർണ്ണ ഗോവധ നിരോധന നിയമം പുനഃപരിശോധിക്കാൻ ഭരണകക്ഷിയായ കോൺഗ്രസ് നീക്കം തുടങ്ങി. മുസ്ലിം സമുദായത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ ഗോവധ നിരോധനം റദ്ദാക്കുന്നതിനായി പുതിയ ബിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് കോൺഗ്രസ് ജനപ്രതിനിധികൾക്കിടയിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ദാവൻഗരെ സൗത്ത് ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർത്ഥിക്ക് സീറ്റ് നൽകാത്തതിനെ തുടർന്ന് സമുദായത്തിൽ നിന്നുണ്ടായ രാഷ്ട്രീയ തിരിച്ചടി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കോൺഗ്രസിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തൽ. ഈ ഉപതിരഞ്ഞെടുപ്പ് ഫലം…

Read More

വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

ബെംഗളൂരു: സുഹൃത്തുക്കൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കവും വാഗ്വാദവും ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. ചൊവ്വാഴ്ച സുദ്ദഗുണ്ടെപാളയയിൽ 5,000 രൂപയുടെ കടത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഇരുപത്തൊമ്പതുകാരനായ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ഷെയ്ഖ് വസീം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ സയ്യിദ് സലീമിനെതിരെ (30) പോലീസ് കേസെടുത്തു. സ്കൂൾ കാലം തൊട്ട് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പതിവായി ഒത്തുകൂടാറുണ്ടായിരുന്നു. വസീം എസി മെക്കാനിക്കായും സലീം ഒരു ടെന്റ് ഹൗസിലും ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ നിംഹാൻസ് ലേഔട്ടിൽ വെച്ച് ഇവരുടെ സുഹൃത്തുക്കളുടെ സംഘം ഒത്തുകൂടിയപ്പോഴാണ്…

Read More

ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ തെരുവ് നായ്ക്കളുടെ ശല്യം ദിനംപ്രതി വർദ്ധിച്ചുവരുന്നത് പൊതുജനങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നഗരത്തിൽ നായ്ക്കളുടെ കടിയേറ്റ കേസുകളുടെ എണ്ണത്തിൽ 55 ശതമാനത്തിന്റെ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡെക്കാൻ ഹെറാൾഡ് ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ബെംഗളൂരു മെട്രോപൊളിറ്റൻ മേഖലയിൽ (ഇപ്പോഴത്തെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി – ജിബിഎ) മാത്രം, 2026 ലെ ആദ്യ അഞ്ച് മാസങ്ങളിൽ 18,140 നായ കടിയേറ്റ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ…

Read More