കൊച്ചിയിലെ ലഹരി പാർട്ടി; സിസിടിവിയിൽ ഒരു നടി കൂടി 

കൊച്ചി:കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരി പാർട്ടിയില്‍ പ്രയാഗ മാർട്ടിൻ പങ്കെടുത്തിരുന്നില്ലെന്ന നിഗമനത്തില്‍ പോലീസ്.

വ്യാഴാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ പ്രയാഗ നല്‍കിയ മൊഴി വിശ്വാസയോഗ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍ സി സി ടിവി ദൃശ്യത്തില്‍ മറ്റൊരു നടിയുടെ കൂടി സാന്നിധ്യം കണ്ടെത്തിയത് പോലീസ് പരിശോധിക്കയാണ്.

കൂട്ടുകാർക്കൊപ്പം മറൈൻഡ്രൈവിലെ ഒരു ഹോട്ടലിലായിരുന്ന താൻ ശ്രീനാഥ് ഭാസി വിളിച്ചതിനെത്തുടർന്ന് മരടിലെ ഹോട്ടലിലേക്ക് പോയതെന്നായിരുന്നു പ്രയാഗയുടെ മൊഴി.

ഓംപ്രകാശിനെ മുൻപരിചയമില്ലെന്നും സുഹൃത്തുക്കളല്ലെന്നും പ്രയാഗ മുമ്പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

ഹോട്ടലിലെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ ബാക്കിയുള്ളവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

ഹോട്ടലില്‍ നിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യത്തില്‍ മറ്റൊരു നടിയുമുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചിരുന്നതാണ്.

പക്ഷെ, ഇവർക്ക് അന്നേ ദിവസം നടന്ന ലഹരി പാർട്ടിയുമായി ബന്ധമുണ്ടെന്നതിന് തെളിവുകള്‍ കണ്ടെത്തിയിട്ടില്ല.

കേസില്‍ ഓംപ്രകാശ്, കൂട്ടാളി ഷിഫാസ്, താരങ്ങളെ ഹോട്ടലില്‍ എത്തിച്ച ബിനു ജോസഫ് എന്നിവരായിരുന്നു അറസ്റ്റിലായത്.

ഏഴുപേരെ ചോദ്യം ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്തേക്കും. ഹോട്ടലിലെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ ബാക്കിയുള്ളവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

ശ്രീനാഥ് ഭാസി നല്‍കിയ മൊഴിയും ഇവരുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേട് തോന്നിയാല്‍ ഭാസിയെ വീണ്ടും വിളിപ്പിക്കാനാണ് തീരുമാനം.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ ലഹരി പാർട്ടിയില്‍ പങ്കെടുത്തില്ലെന്നായിരുന്നു പ്രയാഗയും ശ്രീനാഥ് ഭാസിയും മൊഴിനല്‍കിയത്.

ശ്രീനാഥ് ഭാസിയെ അഞ്ചു മണിക്കൂറും പ്രയാഗയെ രണ്ട് മണിക്കൂറുമാണ് ചോദ്യം ചെയ്തത്.

കേസില്‍ അറസ്റ്റിലായ ബിനു ജോസഫെന്ന വ്യക്തിയെ പരിചയമുള്ളതായി ശ്രീനാഥ് ഭാസി അന്വേഷക സംഘത്തോട് പറഞ്ഞിരുന്നു.

ഇയാളുടെ ഇടപാടകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts