എൻസിപി നേതാവ് ബാബാ സിദ്ദിഖിനെ അജ്ഞാതർ വെടിവച്ച് കൊന്നു 

മുംബൈ: എൻസിപി നേതാവ് ബാബാ സിദ്ദിഖ് വെടിയേറ്റ് കൊല്ലപ്പെട്ടു. മുംബൈയില്‍ വച്ചാണ് സംഭവം. ആക്രമണത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറ്റില്‍ രണ്ട് ബുള്ളറ്റുകള്‍ തറച്ചിരുന്നു. ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ് പോലീസ്. കസ്റ്റഡിയിലുള്ളവർക്ക് ആക്രമണവുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. 48 വർഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ കഴിഞ്ഞ ഫെബ്രുവരിയിലാണ് അജിത്പവാർ പക്ഷം എൻസിപിയില്‍ സിദ്ദിഖ് ചേർന്നത്. എംഎല്‍എ സ്ഥാനം രാജിവച്ച്‌ എൻസിപിയില്‍…

Read More

എട്ട് സിക്‌സ് 11 ഫോറുകള്‍, സെഞ്ച്വറി അടിച്ച് റേഞ്ച് കാണിച്ച് സഞ്ജു സാംസണ്‍

ഹൈദാരാബാദ്: മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിങ് ചൂടറിഞ്ഞ് ബംഗ്ലാദേശ് ബൗളർമാർ. അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടിയ മത്സരത്തിൽ ഒരുപിടി റെക്കോഡുകളും താരം സ്വന്തമാക്കി. താരത്തിനെതിരെ പന്തെറിഞ്ഞവർക്കെല്ലാം കണക്കിന് കിട്ടി. പത്താം ഓവറില്‍ ബംഗ്ലാ സ്പിന്നര്‍ റിഷാദ് ഹുസ്സൈനാണ് സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂട് ശരിക്കും അറിഞ്ഞത്. ആദ്യ പന്തില്‍ റണ്ണൊന്നും എടുക്കാനായില്ലെങ്കിലും പിന്നീടുള്ള അഞ്ചു പന്തുകളും നിലം തൊടിക്കാതെ താരം ഗാലറിയിലെത്തിച്ചു. 30 റൺസാണ് ആ ഓവറിൽ നേടിയത്. ട്വന്റി20 ക്രിക്കറ്റില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഋതുരാജ്…

Read More

അഭിഷേകും നിമ്രതും തമ്മിൽ അവിഹിതം? വീട് വിട്ടിറങ്ങി ഐശ്വര്യ!!!

അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായിയുടേയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണെന്ന വാര്‍ത്ത കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചാ സമൂഹ മാധ്യമങ്ങളിൽ വിഷയമായി മാറിയിട്ടുണ്ട്. പലപ്പോഴായി അഭിഷേക് ഈ വാര്‍ത്തകള്‍ നിരസിച്ചിട്ടുണ്ടെങ്കിലും പുക കെട്ടടങ്ങിയിട്ടില്ല. ഐശ്വര്യയുടെ ജന്മദിനാഘോഷത്തില്‍ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചന്‍ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ എന്തുകൊണ്ടാണ് ഐശ്വര്യയും അഭിഷേകും പിരിഞ്ഞതെന്ന് സൂചിപ്പിക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വൈറലാകുന്ന റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നത് ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്നാണ്. എന്നാല്‍ ഇരുവരും ഇതുവരേയും ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്നും…

Read More

തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് വന്ന ബസിന് തീ പിടിച്ചു 

ബെംഗളൂരു:തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസിന് യാത്രാമധ്യേ തീപിടിച്ചു. തമിഴ്‌നാട്ടിലെ ഈറോഡില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് യാത്രക്കിടയില്‍ കത്തിയത്. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ബഹളം വെക്കുകയായിരുന്നു. ഇതോടെ ബസ് നിർത്തി. ബസ്സിലുണ്ടായിരുന്ന അഗ്നിശമന സംവിധാനം ഉപയോഗിച്ചാണ് ജീവനക്കാർ തീയണച്ചത്. യാത്രക്കാർക്ക് പരിക്കേല്‍ക്കുകയോ ബസ്സിന് കാര്യമായ കേടുപാടുകള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല. അപകടസമയത്ത് അൻപതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.

Read More

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു 

ചെന്നൈ: തമിഴ്നാട് തേനി ഉത്തമപാളയത്തുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഉത്തമപാളയത്തുനിന്ന് തടിയുമായി ചിന്നമന്നൂരിലേക്ക് പോയ ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡരികില്‍ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിച്ചു. തോമസ് ഉള്‍പ്പെടെ കടയില്‍ നിന്നവരാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ഉത്തമപാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

10 വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച പിതാവ് അറസ്റ്റിൽ 

ലഖ്നൗ: ഉത്തർപ്രദേശില്‍ പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച്‌ പിതാവ്. ലളിത്പൂരിലാണ് സംഭവം. സംഭവത്തില്‍ ഗോവിന്ദ് ദാസ് റായ്കർ (45) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു റായ്കർ തന്റെ മകളെ ഫാനില്‍ തലകീഴായി കെട്ടിത്തൂക്കിയത്. പിന്നാലെ വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസിയായ യുവാവ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയായിരുന്നു. പിതാവിനോട് യുവാവ് കുട്ടിയുടെ കെട്ടഴിച്ചുവിടാൻ പറയുന്നതും പ്രതികരിക്കാതെ പിതാവ് ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തില്‍ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍…

Read More

ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച 17 കാരി മരിച്ചു; സുഹൃത്ത് അറസ്റ്റിൽ 

ചെന്നൈ: ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച പതിനേഴുകാരി മരിച്ചു. തമിഴ്‌നാട് നാമക്കലിലാണ് സംഭവം. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിനിയാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ അരവിന്ദിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ ഷോപ്പിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. രണ്ട് മാസം മുന്‍പ് പഠനം നിര്‍ത്തി. യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി ഗുളിക കഴിച്ചു. ഇതോടെ പെണ്‍കുട്ടിക്ക് അമിത രക്തസ്രാവമുണ്ടായി. പെണ്‍കുട്ടിയെ സേലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ എലച്ചിപ്പാളയം പോലീസ് പോക്‌സോ…

Read More

ബെംഗളൂരുവില്‍ ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തിയ യൂട്യൂബര്‍ അറസ്റ്റില്‍

ബെംഗളൂരു: ശുചിത്വം പാലിക്കാത്തതിന് ബിബിഎംപിയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ബേക്കറി ഉടമകളില്‍ നിന്ന് പണം തട്ടിയ യൂട്യൂബർ പോലീസ് അറസ്റ്റിൽ. ബൊമ്മനഹള്ളിയിലെ യൂട്യൂബർ ഷാഫി ആണ് പിടിയിലായത്. ഇയാള്‍ അൻപതോളം ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തിയതായാണ് കേസ്. ഇവർ ശുചിത്വവും ശുചിത്വവും പാലിക്കുന്നില്ലെന്നും ബിബിഎംപിയില്‍ പരാതി നല്‍കുമെന്നും അവരുടെ ട്രേഡ് ലൈസൻസ് റദ്ദാക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രജാപര യൂട്യൂബ് ചാനല്‍ നടത്തുന്ന ഷാഫി ഹുളിമാവ് അക്ഷയ് നഗറിലെ ഡിഎല്‍എഫ് അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിന് സമീപം രമേഷ് നടത്തുന്ന ബേക്കറിയിലെത്തി 10,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍…

Read More

ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതിന്റെ വ്യാജ പ്രചരണം

ബെംഗളൂരു: സമൂഹത്തില്‍ ഭിന്നിപ്പ് രൂക്ഷമാക്കാൻ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് പുതുമയുള്ള കാര്യമല്ല. ആഘോഷവേളകളിലും ദുരന്തങ്ങളിലും എന്നുവേണ്ട മനുഷ്യർ ഒരുമിക്കുന്ന എല്ലാ രംഗങ്ങളിലും വിദ്വേഷത്തിനുള്ള പഴുത് വ്യാജ പ്രചാരണങ്ങളിലൂടെ സൃഷ്ടിച്ചുകൊണ്ടിരിക്കും. സി.എം.ആർ ഷോപ്പിങ് മാളിന്റെ ഒരു പരസ്യ ബോർഡിനെ ചൊല്ലിയാണ് പ്രചാരണം. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദു പെണ്‍കുട്ടികളെ കൂടെ കൊണ്ടുവരുന്ന മുസ്‍ലിം യുവാക്കള്‍ക്ക് മാള്‍ 10% മുതല്‍ 50% വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുവെന്നാണ് കള്ളപ്രചാരണം. 2019 ജൂണ്‍ 3ന് ഷെഫാലി വൈദ്യ എന്ന അക്കൗണ്ട് ഈ പരസ്യ ബോർഡ്…

Read More

കൊച്ചിയിലെ ലഹരി പാർട്ടി; സിസിടിവിയിൽ ഒരു നടി കൂടി 

കൊച്ചി:കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരി പാർട്ടിയില്‍ പ്രയാഗ മാർട്ടിൻ പങ്കെടുത്തിരുന്നില്ലെന്ന നിഗമനത്തില്‍ പോലീസ്. വ്യാഴാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ പ്രയാഗ നല്‍കിയ മൊഴി വിശ്വാസയോഗ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ സി സി ടിവി ദൃശ്യത്തില്‍ മറ്റൊരു നടിയുടെ കൂടി സാന്നിധ്യം കണ്ടെത്തിയത് പോലീസ് പരിശോധിക്കയാണ്. കൂട്ടുകാർക്കൊപ്പം മറൈൻഡ്രൈവിലെ ഒരു ഹോട്ടലിലായിരുന്ന താൻ ശ്രീനാഥ് ഭാസി വിളിച്ചതിനെത്തുടർന്ന് മരടിലെ ഹോട്ടലിലേക്ക് പോയതെന്നായിരുന്നു പ്രയാഗയുടെ മൊഴി. ഓംപ്രകാശിനെ മുൻപരിചയമില്ലെന്നും സുഹൃത്തുക്കളല്ലെന്നും പ്രയാഗ മുമ്പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഹോട്ടലിലെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ ബാക്കിയുള്ളവരെ…

Read More