തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് വന്ന ബസിന് തീ പിടിച്ചു 

ബെംഗളൂരു:തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസിന് യാത്രാമധ്യേ തീപിടിച്ചു.

തമിഴ്‌നാട്ടിലെ ഈറോഡില്‍ വെച്ചാണ് ബസിന് തീപിടിച്ചത്.

രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് യാത്രക്കിടയില്‍ കത്തിയത്.

പുക ഉയരുന്നതുകണ്ട് യാത്രക്കാർ ബഹളം വെക്കുകയായിരുന്നു.

  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;

ഇതോടെ ബസ് നിർത്തി. ബസ്സിലുണ്ടായിരുന്ന അഗ്നിശമന സംവിധാനം ഉപയോഗിച്ചാണ് ജീവനക്കാർ തീയണച്ചത്.

യാത്രക്കാർക്ക് പരിക്കേല്‍ക്കുകയോ ബസ്സിന് കാര്യമായ കേടുപാടുകള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല.

അപകടസമയത്ത് അൻപതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us