എൻസിപി നേതാവ് ബാബാ സിദ്ദിഖിനെ അജ്ഞാതർ വെടിവച്ച് കൊന്നു 

മുംബൈ: എൻസിപി നേതാവ് ബാബാ സിദ്ദിഖ് വെടിയേറ്റ് കൊല്ലപ്പെട്ടു.

മുംബൈയില്‍ വച്ചാണ് സംഭവം. ആക്രമണത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വയറ്റില്‍ രണ്ട് ബുള്ളറ്റുകള്‍ തറച്ചിരുന്നു.

ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ് പോലീസ്.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

കസ്റ്റഡിയിലുള്ളവർക്ക് ആക്രമണവുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.

48 വർഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ കഴിഞ്ഞ ഫെബ്രുവരിയിലാണ് അജിത്പവാർ പക്ഷം എൻസിപിയില്‍ സിദ്ദിഖ് ചേർന്നത്.

എംഎല്‍എ സ്ഥാനം രാജിവച്ച്‌ എൻസിപിയില്‍ ചേരുകയായിരുന്നു.

മഹാരാഷ്‌ട്ര മുൻമന്ത്രിയാണ് അദ്ദേഹം. സിദ്ദിഖിനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

കൊലപാതകത്തിന്റെ കാരണവും അജ്ഞാതമാണ്.

രാഷ്‌ട്രീയ വിരോധമാണോ വ്യക്തിവൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts