ബെംഗളൂരുവിൽ 14 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

rape sex rape

ബെംഗളൂരു : ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള തവരേക്കരെ ഗ്രാമത്തിൽ 14 വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി , ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതായി റിപ്പോർട്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊപ്പൽ സ്വദേശികളായ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട പെൺകുട്ടി, മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു സംഭവം.

ബെംഗളൂരു സൗത്ത് താലൂക്കിലെ തവരെകെരെ ഗ്രാമത്തിൽ പ്ലാസ്റ്ററിങ് ജോലി ചെയ്തിരുന്ന കൊപ്പൽ സ്വദേശികളായ ദമ്പതികൾ 15 വർഷമായി അവിടെ താമസിക്കുന്നു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

സ്കൂളിൽ പോകാതെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയെ അക്രമികൾ ആക്രമിച്ചു. ഉച്ചകഴിഞ്ഞ് വീട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തരേരെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്, പോലീസ് എത്തി അന്വേഷണം നടത്തി. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തി. കുറ്റവാളികൾ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി ഓടി രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. പ്രതിയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts