രാമശോഭ യാത്രയ്‌ക്ക് നേരെ കല്ലേറ്; മുൽബാഗലിൽ സംഘർഷാവസ്ഥ, അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു : കർണാടകയിലെ കോലാർ ജില്ലയിലെ മുൽബാഗലിൽ വെള്ളിയാഴ്ച രാത്രി ശ്രീരാമ ശോഭ യാത്രാ ഘോഷയാത്രയ്ക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ. സംഭവത്തെത്തുടർന്ന് മുൽബാഗലിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തുകയും അഞ്ച് പേരെ കസ്റ്റഡിയിൽ ചെയ്യുകയും ചെയ്തു.

രാമനവമിയുടെ തലേദിവസം സംഘടിപ്പിച്ച ശോഭാ യാത്ര ഉച്ചകഴിഞ്ഞ് ശിവകേശവ നഗറിൽ നിന്ന് ആരംഭിച്ച് രാത്രി 7.40 ഓടെ ജഹാംഗീർ മൊഹല്ലയിലേക്ക് പോകുമ്പോൾ അക്രമികൾ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, തുടർന്ന് അക്രമികൾ വിഗ്രഹത്തിന് നേരെ കല്ലെറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്

തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് കാറുകളുടെ ചില്ലുകൾ തകരുകയും ഒരു ബൈക്ക് കത്തിക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഏതാനും യുവാക്കൾക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts