മുന്‍ കേന്ദ്ര നിയമമന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ (97) അന്തരിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മകനാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു.

1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്നു. 1975 ജൂണില്‍ അലഹബാദ് ഹൈകോടതി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍ എതിര്‍വിഭാഗമായ രാജ് നാരായണ്‍ കേസില്‍ രാജ് നരെയ്‌നുവേണ്ടി വേണ്ടി അലഹാബാദ് ഹൈക്കോടതിയില്‍ വാദിച്ചത് ശാന്തിഭൂഷണ്‍ ആണ്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

1980ല്‍ പ്രമുഖ എന്‍ജിഒയായ ‘സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍’ സ്ഥാപിച്ചു. സുപ്രിംകോടതിയില്‍ സംഘടന നിരവധി പൊതുതാല്‍പര്യ ഹരജികള്‍ നല്‍കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ശാന്തിഭൂഷണ്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts