മസ്ജിദിൽ പൂജ നടത്താനുള്ള വിഎച്ച്പിയുടെ ആഹ്വാനത്തെ തുടർന്ന് ശ്രീരംഗപട്ടണത്തിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു : പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരി ടിപ്പു സുൽത്താന്റെ മുൻ തലസ്ഥാനമായ ശ്രീരംഗപട്ടണയിൽ, ഹനുമാൻ ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണെന്ന് അവകാശപ്പെട്ട് ജാമിയ മസ്ജിദിൽ പൂജ നടത്താനുള്ള വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആഹ്വാനത്തെത്തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്.

ഏതെങ്കിലും പ്രതിഷേധമോ ഘോഷയാത്രയോ ഉണ്ടാകാതിരിക്കാൻ സിആർപിസി സെക്ഷൻ 144 പ്രകാരം ക്ഷേത്രനഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പോലീസ് സേനയെ കൂടാതെ കർണാടക സംസ്ഥാന റിസർവ്ഡ് പോലീസിന്റെ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ റോഡുകൾ ബാരിക്കേഡുകളും സുരക്ഷാ പിക്കറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഹിന്ദു സംഘടനകളുടെ അംഗങ്ങൾ പള്ളിയിലേക്ക് പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ, അധികൃതർ ഇതിന് അനുമതി നിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു
  മയക്കുമരുന്നുമായി യുവതി പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us