ബെംഗളൂരു: അടുത്താഴ്ച നടക്കാനിരിക്കുന്ന എസ് എസ് എൽ സി പരീക്ഷയുടെ പശ്ചാത്തലത്തിൽ പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്താൻ മംഗളൂരു പോലീസ് കമ്മിഷണർ എൻ ശശികുമാർ ഉത്തരവിട്ടു. മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെ പരീക്ഷ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ സിആർപിസി പ്രകാരമുള്ള സെക്ഷൻ 144 ബാധകമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. മംഗളൂരു കമ്മിഷണറേറ്റ് പരിധിയിൽ വരുന്ന 42 എസ് എസ് എൽ സി പരീക്ഷ കേന്ദ്രങ്ങൾക്കും ഇത് ബാധകമായിരിക്കും.
Read More