യുവമോർച്ച നേതാവിന്റെ വധം, പ്രദേശത്ത് നിരോധനാജ്ഞ; കേരള അതിർത്തിയിൽ ജാഗ്രത നിർദേശവും

ബെംഗളൂരു: സുള്ള്യ താലൂക്കിൽ ബെല്ലാരെക്കടുത്ത് യുവമോർച്ച നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കേരള അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം.

സുള്ള്യ, പുത്തൂർ, കടബ താലൂക്കുകളിൽ ഇന്ന് നിരോധാജ്ഞ പ്രഖ്യാപിച്ചു. കർണാടക ട്രാൻസ്പോർട്ട് ബസുകൾക്ക് നേരെ കല്ലേറുണ്ടായി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെല്ലാരെയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നെട്ടാരുവിലാണ് യുവമോർച്ച നേതാവ് പ്രവീൺ നാട്ടാർ കഴിഞ്ഞ രാത്രി വെട്ടേറ്റ് മരിച്ചത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പ്രാദേശിക സംഘങ്ങൾ കുടിപ്പക കൊലപാതകത്തിലേക്ക് നയിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

മാസങ്ങൾക്ക് മുമ്പ് മംഗളൂരുവിൽ നടന്ന കൊലപാതകത്തിന്റെ പ്രതികാരമാണോ പ്രവീണിൻറെ വധത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.പ്രാദേശിക ഗൂണ്ടാസംഘത്തിൽപ്പെട്ടവരാണ് അക്രമികൾ എന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts