പാലക്കാട് : എസ്‌ഡിപിഐ പ്രവർത്തകനും ആർഎസ്‌എസ് പ്രവർത്തകനും കൊല്ലപ്പെട്ടതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 20 ബുധനാഴ്ച വരെ നിരോധനാജ്ഞ നിലവിലുണ്ടാകും.
ഇതോടെ ജില്ലയിലെ പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല. യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചിരിക്കുന്നു.
“പാലക്കാട് അടുത്തിടെ നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ വർഗീയ സംഘർഷം ഒഴിവാക്കാനാണ് നിരോധന ഉത്തരവ് സെക്ഷൻ 144 ഏർപ്പെടുത്തിയത് എന്ന് കളക്ടർ അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകന്റെ കൊലപാതകത്തിന്റെയും പ്രതികാരമായി ആർഎസ്എസുകാരൻ ജില്ലയിൽ കൊല്ലപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ ശനിയാഴ്ച വൈകീട്ട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.