ഡൽഹിക്കെതിരെ ബെംഗളൂരുവിനു 16 റൺസ് വിജയം

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് 16 റണ്‍സ് വിജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 190 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

തുടക്കത്തില്‍ തന്നെ 16 റണ്‍സുമായി പൃഥ്വി ഷായെ നഷ്ടമായെങ്കിലും തകര്‍ത്തടിച്ച ഡേവിഡ് വാര്‍ണര്‍ ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കി. 38 പന്തില്‍ 66 റണ്‍സ് നേടിയ വാര്‍ണറിന്റെ ഇന്നിങ്‌സില്‍ 5 സിക്‌സറും 4 ബൗണ്ടറികളും അടങ്ങിയിരുന്നു. വാര്‍ണര്‍ വീണതിന് പിന്നാലെ അപ്രതീക്ഷിതമായ ഒരു റണ്ണൗട്ടിലൂടെ 14 റൺസ്സുമായി മാര്‍ഷും പുറത്തായി.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

പിന്നാലെ വന്ന റിഷഭ് പന്തിനൊഴികെ (17 പന്തില്‍ 34) മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നതോടെ ഡല്‍ഹി തോല്‍വിയിലേക്ക് നീങ്ങുകയായിരുന്നു. റോവ്മാന്‍ പവല്‍ (0), ലളിത് യാദവ് (1) എന്നിവര്‍ പൊരുതാന്‍ പോലും നില്‍ക്കാതെ പുറത്തായി . ഇടക്ക് രണ്ട് സിക്‌സറുമായി 17 റണ്‍സുമായി ശാര്‍ദുല്‍ താക്കൂര്‍ പ്രതീക്ഷ നല്‍കിയെങ്കിലും അധികം നീണ്ടില്ല. പത്ത് റണ്‍സുമായി അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും പുറത്താകാതെ പിടിച്ചു നിന്നു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

ബാംഗ്ലൂരിന് വേണ്ടി ഹെയ്‌സല്‍വുഡ് 3 വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും ഹസരങ്ക ഒരു വിക്കറ്റും നേടി.

ഡല്‍ഹിക്ക് വേണ്ടി ശാര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
[masterslider id="10"]

Related posts