സവർക്കെതിരെ വിവാദ പരാമർശം; ആരോഗ്യ മന്ത്രിക്കെതിരെ കേസ് 

ബെംഗളൂരു: വി.ഡി.സവർക്കർ ബീഫ് കഴിക്കുമായിരുന്നുവെന്ന വിവാദ പരാമർശം നടത്തിയ കോണ്‍ഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവുവിനെതിരെ കേസ്.

ബജ്‌റംഗ്‌ദള്‍ നേതാവും ആക്ടിവിസ്റ്റുമായ തേജസ് ഗൗഡയാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്.

പൊതുസ്ഥലത്ത് സംസാരിക്കുമ്പോള്‍ ആരോഗ്യമന്ത്രി കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പരാതിക്കാരൻ പറഞ്ഞു.

“ആരോഗ്യമന്ത്രിയെന്ന ഉത്തരവാദിത്തമുള്ള ഒരു പദവി വഹിക്കുന്ന അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴോ പൊതുവേദികളില്‍ സംസാരിക്കുമ്പോഴോ ശ്രദ്ധിക്കണം.

  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

വീർ സവർക്കറിനെക്കുറിച്ച്‌ അദ്ദേഹം നടത്തിയ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവില്ല. ബ്രാഹ്മണനായ സവർക്കർ ബീഫ് കഴിച്ചിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

സവർക്കർ ബീഫ് കഴിച്ചതിന് താങ്കളുടെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടോ? അതോ വീർ സവർക്കർ നിങ്ങളുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അത് സമ്മതിച്ചോ?” തേജസ് ഗൗഡ ചോദിച്ചു. ഈ വിഷയത്തില്‍ ഒരു തുറന്ന ചർച്ചയ്ക്ക് ഗൗഡ മന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച്‌ ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. സവർക്കർ ഗോവധത്തെ എതിർത്തിരുന്നില്ല.

  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു

ചിത്പവൻ ബ്രാഹ്മണനായിരുന്നുവെങ്കിലും ഒരു നോണ്‍ വെജിറ്റേറിയനായിരുന്നു. സവർക്കർ ബീഫ് കഴിക്കുകയും അത് പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'സോംബി ഡ്രഗ്' പരിഭ്രാന്തി; വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us