പട്ടാപ്പകൽ വീട്ടിൽ കയറി പരാക്രമം; കർണാടക സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു : നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാർ കോറോത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കർണാടക സ്വദേശിയായ യുവാവ് അക്രമം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ആണ് സംഭവം. വീടിന്റെ പുറകുവശത്തു കൂടിയാണ് ഇയാൾ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് അടുക്കളയിൽ ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാർക്ക് നേരെ വീശിയതോടെ ഇവർ മുറിയിൽ കയറി വാതിലടച്ചു. പിന്നീട് പോലീസ് എത്തിയപ്പോൾ ശുചിമുറിയിൽ കയറി ഒളിച്ച പ്രതിയെ ഉദ്യോഗസ്…

Read More

വീടുകളിൽ കയറിയ മഴ വെള്ളം വറ്റിക്കാൻ ബുദ്ധിമുട്ടി നാട്ടുകാർ

ബെംഗളൂരു: കനത്ത മഴയിൽ പാർപ്പിട സമുച്ചയങ്ങൾ വെള്ളത്തിനടിയിലായി ഏകദേശം നാല് ദിവസം കഴിഞ്ഞിട്ടും, നിരവധി വീടുകളുടെ പരിസരത്ത് നിന്ന് വെള്ളം പമ്പ് ചെയ്തിട്ടില്ല. വെള്ളം വറ്റിച്ചതിന് ശേഷം മാത്രമേ വീടിനുള്ളിൽ കയറി നാശനഷ്ടങ്ങൾ വിലയിരുത്താനും അറ്റകുറ്റപ്പണികൾ നടത്താനും കഴിയൂ. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായേക്കുമെന്ന് നിവാസികൾ പറയുന്ന സർജാപൂർ, യമലൂർ, സമീപ പ്രദേശങ്ങൾ എന്നിവ അധികൃതർ സന്ദർശിച്ചു. ജോലികൾ ഇതേ വേഗത്തിൽ തുടർന്നാൽ വെള്ളം വറ്റിക്കാൻ 10-15 ദിവസം കൂടി വേണ്ടിവരുമെന്നും നിലവിൽ, ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെന്റിന് പുറമെ താമസക്കാരും അസോസിയേഷനും ചേർന്ന്…

Read More

ന​ഗരത്തിൽ 60 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു

ബെം​ഗളുരു; കെട്ടിടം തകർന്നു വീഴുന്നത് ന​ഗരത്തിൽ കൂടുന്നു, ഇത്തവണ 60 വർഷം പഴക്കമുള്ള രാജാജി ന​ഗറിലെ ബഹുനില കെട്ടിടമാണ് ഇത്തവണ തകർന്നു വീണത്. കൂടാതെ വിള്ളലുകൾ കെട്ടിടത്തിൽ നേരത്തെ കണ്ടെത്തിയതിനാൽ അടിയന്തിരമായി താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നുവെന്ന് അധികാരികൾ വ്യക്തമാക്കി. 60 വർഷം പഴക്കമുള്ള കെട്ടിടത്തിന് ചരിവും വിള്ളലും കണ്ടെത്തിയതിനെ തുടർന്നാണ് അപകട സാധ്യത മുന്നിൽ കണ്ട് താമസക്കാരെ ഒഴിപ്പിച്ചത്. 3 ആഴ്ച്ചക്കിടെ ന​ഗരത്തിൽ തകർന്നു വീഴുന്ന ആറാമത്തെ കെട്ടിടമാണിത്. അടുത്തിടെ നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് കെട്ടിടങ്ങൾ തകരുന്നതെന്നാണ് അധികൃതർ പറയുന്നത്.…

Read More

ദിവ്യ സ്പന്ദന മണ്ഡ്യയിലെ വീടൊഴിഞ്ഞു; നടപടി പ്രതിഷേധം കനത്തതിനെ തുടർന്ന്

ബെം​ഗളുരു: അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധം കനത്തതോടെ മണ്ഡ്യയിലെ വീട്ടിൽ നിന്നും ദിവ്യ സ്പന്ദന ഒഴിഞ്ഞു. സാധനങ്ങള് കയറ്റിയ ലോറി മണ്ഡ്യയിലെ വാടക വീട്ടിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ മാത്രമാണ് നാട്ടികാർ വിവരമറിഞ്ഞത്. രാഷ്ട്രീയത്തിൽ കൈപിടിച്ച് കയറ്റിയ അംബരീഷിനെ അനാദരിച്ചെന്ന് പറഞ്ഞാണ് പ്രതിഷേധം ശക്തമായത്.

Read More

കൊലപാതകങ്ങൾ വിട്ടൊഴിയാതെ ബെം​ഗളുരു: വാടകയെ ചൊല്ലിയുള്ള തർക്കം സിനിമാ നിർമ്മാതാവിന്റെ ജീവനെടുത്തു

ബെം​ഗളുരു: വാടകയെ ചൊല്ലിയുളള തർക്കത്തിൽ സിനിമാ നിർമ്മാതാവ് കൊല്ലപ്പെട്ടു. ആർപിസി ലേ ഒൗട്ട് നിവാസി രമേഷ് കുമാർ (62) ആണ് കൊല്ലപ്പെട്ടത്. കന്നഡ സിനിമാ നിർമ്മാതാവാണ് കൊല്ലപ്പെട്ട രമേഷ്. സംഭവത്തിൽ 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

Read More
Click Here to Follow Us