സുമലതയുടെ പ്രതീക്ഷകൾക്ക് അസ്തമയം; സീറ്റ് ജെ.ഡി.എസിന്

ബെംഗളൂരു : നടി സുമലത കഴിഞ്ഞതവണ ജയിച്ച മാണ്ഡ്യ ഉൾപ്പെടെ കർണാടകത്തിൽ മൂന്നുസീറ്റുകൾ ബി.ജെ.പി. ജനതാദൾ എസിന് (ജെ.ഡി.എസ്.) വിട്ടുകൊടുത്തേക്കും.

ഹാസൻ, കോലാർ എന്നീസീറ്റുകളിലും ജെ.ഡി.എസ്. മത്സരിക്കാൻ ധാരണയായിട്ടുണ്ട്.

ഈ മണ്ഡലങ്ങളിൽ ബി.ജെ.പി. പ്രവർത്തകർ ജെ.ഡി.എസിന് പിന്തുണ നൽകുമെന്നും കർണാടകത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ ജനറൽസെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ പറഞ്ഞു. ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും.

  ഈജിപുര മേല്‍പാലം കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; അവസാനിക്കുന്നത് 9 വര്‍ഷത്തെ കാത്തിരിപ്പ്

മണ്ഡ്യയിൽ ബി.ജെ.പി. സീറ്റ് നൽകുമെന്ന പ്രതീക്ഷയിലായിരുന്നു സുമലത അംബരീഷ്.

എന്നാൽ, സീറ്റ് ജെ.ഡി.എസിനാണെന്ന സൂചനവന്നതോടെ തിങ്കളാഴ്ച അനുയായികളുമായി നിർണായകയോഗം ചേരാനിരിക്കുകയാണ് സുമലത.

കോലാർ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts