വീണ്ടും പ്രൊപോസൽ സീൻ; ബിഗ് ബോസ് ഹൗസിൽ അടുത്ത പ്രണയം?

ബിഗ് ബോസ് മലയാളം സീസണ്‍ 6 രണ്ടാമത്തെ അവസാനിക്കുകയാണ്. ഇതിനിടെ ആദ്യ ആഴ്ച തന്നെ രതീഷ് എന്ന മത്സരാര്‍ത്ഥി പുറത്ത് പോകുകയും ചെയ്തു.

ആദ്യ ദിനം തന്നെ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വാക്‌പോരോടെയാണ് ബിഗ് ബോസ് ഈ സീസണ്‍ ആരംഭിച്ചത്.

മുന്‍ സീസണുകളില്‍ നിന്ന് പല പ്രത്യേകതകളോടെയുമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുന്നത്. സംഭവ ബഹുലമാണ് കഴിഞ്ഞ എപ്പോസോഡുകൾ.

ജാസ്മിൻ-​ഗബ്രി കോമ്പോ അടുത്തിടെ തകർന്നതോടെ മറ്റുള്ളവരുടെ സൗ​ഹൃദങ്ങൾക്കും സ്ക്രീൻ സ്പേസ് കിട്ടാൻ തുടങ്ങി എന്ന് വേണമെങ്കിൽ പറയാം.

അത്തരത്തിൽ കഴിഞ്ഞ ദിവസം പ്രേക്ഷക ശ്രദ്ധയിൽപ്പെട്ട ഒരു കോമ്പോയുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്

സിജോയും ശ്രീതുവുമാണ് വൈറൽ വീഡിയോയിലെ താരങ്ങൾ. ഒരു പ്രപ്പോസൽ വീഡിയോയാണിത്.

എല്ലാത്തിനും സാക്ഷിയായി ശരണ്യ ഇരുവർക്കും സമീപം ഉണ്ട്. മൂന്ന് പേരും മൂന്ന് ബെഡ്ഡില്‍ ഇരിക്കുകയാണ്.

അതിനിടയിൽ ഇതെന്റെ അമ്മ തന്ന റിങ്ങനെന്ന് പറഞ്ഞ് സിജോ വിരലില്‍ നിന്ന് എന്തോ ഊരിയെടുത്ത് ശ്രീതുവിനെ പ്രപ്പോസ് ചെയ്യുകയായിരുന്നു.

ഞാന്‍ ശ്രീതുവിനോട് ലവ് പ്രപ്പോസ് ചെയ്യണമെന്നത് ശരണ്യയുടെ നിര്‍ബന്ധമല്ലേ… പിന്നെ ഞാന്‍ എന്തിനാണ് ആലോചിക്കുന്നത് എന്നൊക്കെ ചിരിച്ചുകൊണ്ട് സിജോ ചോദിക്കുന്നതും കാണാം.

സിജോ അത് വെച്ചോളൂ… എനിക്ക് വേണ്ട. താത്പര്യമില്ല സിജോ… എന്ന് ശ്രീതു ഉടനടി മറുപടിയും പറഞ്ഞു. ശ്രീതു റിജക്ട് ചെയ്തപ്പോള്‍ എനിക്കൊട്ടും താത്പര്യമില്ലായിരുന്നു…

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

നീ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് എന്ന് ശരണ്യയോട് സിജോ പറയുന്നുണ്ട്. എന്നിട്ട് മോതിരമാണെന്ന് പറഞ്ഞ് കാണിച്ച വസ്തു… ഇന്നാ നിന്റെ മോതിരം എന്ന് പറഞ്ഞ് ശരണ്യയ്ക്ക് തന്നെ വലിച്ചെറിഞ്ഞു സിജോ.

പ്രപ്പോസ് ചെയ്യാന്‍ നിനക്ക് എന്റെ റബ്ബര്‍ തന്നെ വേണ്ടി വന്നു. എന്നിട്ട് അവന്റെ അമ്മ തന്ന മോതിരമാണെന്ന് എന്നാണ് ശരണ്യ മറുപടിയായി പറഞ്ഞത്.

അപ്പോഴാണ് കാണുന്നവര്‍ക്കും അത് മോതിരമല്ല ശരണ്യയുടെ മുടിയില്‍ ഇടാൻ ഉപയോ​ഗിച്ചിരുന്ന റബ്ബറാണെന്ന് മനസിലാകുന്നത്.

രസകരമായ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിലും ബിഗ് ബോസ് ആരാധകർക്കിടയിലും ട്രെൻഡിംഗ് ആയി കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts