ടെറസിൽ നിന്നും കാൽ വഴുതി വീണ് മരിച്ചു 

ബെംഗളൂരു: ബെലന്തൂർ ഗ്രീൻ ഗ്ലെൻ ലൗട്ടിലെ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ ആസാം സ്വദേശി ത്രിദീപ് കോൻവർ ആണ് മരിച്ചത്. ടെറസിൽ നിന്നും കാൽ വഴുതി താഴേക്ക് വീണ യുവാവ് സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. കൂട്ടുകാർക്കൊപ്പം ടെറസിൽ ഇരുന്നു മദ്യപിക്കുന്നതിനിടെയാണ് അപകടം. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

അപ്പാർട്ട്‌മെന്റിന്റെ 23-ാം നിലയിൽ നിന്ന് വിദ്യാർത്ഥി ചാടി മരിച്ചു

SUICIDE

ബെംഗളൂരു: തിങ്കളാഴ്ച പുലർച്ചെ തെക്കൻ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ 23-ാം നിലയിൽ നിന്ന് ചാടി 17 കാരനായ പിയുസി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചമരാജ്‌നഗർ ജില്ലയിലെ കൊല്ലേഗൽ സ്വദേശിയായ അഞ്ജൻ ആർ ആണ് ആത്മഹത്യാ ചെയ്തത്. ആത്മഹത്യക്ക് മുൻപായി താൻ തടിച്ചതുകൊണ്ടോ മറിച്ച് നന്നായി പഠിക്കാത്തതുകൊണ്ടോ അല്ല ജീവിതം അവസാനിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ തന്റെ മാതാപിതാക്കൾക്ക് നൽകിയിരുന്നു. സ്വകാര്യ കോളേജിലെ രണ്ടാം വർഷ കൊമേഴ്‌സ് വിദ്യാർത്ഥിയാണ് അഞ്ജൻ. അസ്വാഭാവിക മരണത്തിന് കോണനകുണ്ടെ പോലീസ് കേസ് എടുത്ത് മരണകാരണം കൃത്യമായി അറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

Read More

ഫ്ലാറ്റുകളുടെ ബാൽക്കണി ​ഗ്രില്ലിട്ട് അടക്കരുത്; സുരക്ഷയെക്കാളേറെ ദോഷം ചെയ്യും; മുന്നറിയിപ്പുമായി ബിബിഎംപി

ബെംഗളുരു; കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലാറ്റുകളുടെ ബാൽക്കണി ഇരുമ്പ് ഉപയോഗിച്ചോ മറ്റ് ​​ഗ്രില്ലിട്ടോ പൂട്ടിവക്കരുതെന്ന്  മുന്നറിയിപ്പ് നൽകി ബിബിഎംപി രംഗത്ത്. ദേവരചിക്കനള്ളി എസ്ബിഐ കോളനിയിലെ രണ്ട് പേരുടെ മരണത്തിനിടയാക്കിയ തീ പിടിത്തത്തെ തുടർന്നാണ് ബിബിഎംപി മുന്നറിയിപ്പ് നൽകിയത്. അപകടത്തിൽ മരണപ്പെട്ട അമ്മയും മകളും സഹായത്തിനായി ബാൽക്കണിയിൽ എത്തിയെങ്കിലും ഗ്രില്ലിട്ട് അടച്ചു പൂട്ടിയിരുന്നതിനാൽ സഹായത്തിന് ആർക്കും എത്താൻ കഴിഞ്ഞില്ല ബാൽക്കണി അടച്ചുള്ള നിർമ്മാണങ്ങൾ നിയമവിരുദ്ധമാണ് ,തീപിടുത്തം പോലുള്ള അടിയന്തിര ഘട്ടത്തിൽ രക്ഷപ്പെടാനുള്ള മാർഗമാണ് ബാൽക്കണി പോലുള്ളവ. ഭൂരിഭാഗം ഫ്ലാറ്റുകൾക്കുമെല്ലാം പ്രവേശനത്തിനായി ഒരൊറ്റ വാതിൽ മാത്രമാണുള്ളത്.…

Read More

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തുമരിച്ചു

ബെം​ഗളുരു; അപാർട്ട്മെന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തു മരിച്ചു, ദേവരചിക്കനഹള്ളിയിലെ എസ്ബിഐ കോളനിയിലാണ് ദാരുണ സംഭവം നടന്നത്. ആശ്രിത് ആസ്പെയറെന്ന അഞ്ച് നില അപ്പാർട്ട്മെന്റിലാണ് അപകടം നടന്നത്. ലക്ഷ്മിദേവി( 80 ), മകൾ ഭാ​ഗ്യരേഖ (58) എന്നിവരാണ് മരണപ്പെട്ടത്. ഭാ​ഗ്യരേഖയുടെ ഭർത്താവ് റാവുവിന്റെ നില ​ഗുരുതരമായി തുടരുകയാണ്. അപാർട്മെന്റിൽ കുടുങ്ങിയ മറ്റ് 5 പേരെ അ​ഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു, ബാൽക്കണി ​ഗ്രിൽ ചെയ്ത് അടച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായി.

Read More

കർണ്ണാടകയിൽ സാധാരണക്കാരനും ഭവനമെന്ന സ്വപ്നം യാഥാർഥ്യമാകണം; ഫ്ലാറ്റുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവ്; ബിൽ പാസാക്കി

ബെം​ഗളുരു; ഫ്ലാറ്റുകൾ റജിസ്റ്റർ ചെയ്യുന്നതിനായുള്ള സ്റ്റാംപ് ഡ്യൂട്ടി 5 % ത്തിൽ നിന്ന് 3% ആക്കി കുറച്ചുകൊണ്ടുള്ള ബിൽ പാസാക്കി. 35- 45 ലക്ഷം വരെ വിലയുള്ള ഫ്ലാറ്റുകൾക്കാണ് ഇത് ബാധകമാകുക, 1957 ലെ സ്റ്റാംപ് നിയമം ഭേദ​ഗതി ചെയ്തതിലൂടെ ഇത്തരം ഫ്ലാറ്റുകൾ രജിസ്റ്ററ്‍ ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയിൽ 2% ആണ് ആനുകൂല്യം ലഭിക്കുക. 20 -35 ലക്ഷം വരെയുള്ള ഫ്ലാറ്റുകളുടെ ഡ്യൂട്ടി 3% ആയി കുറച്ചിരുന്നു, ഇതാണ് നിലവിൽ 45% വരെയുള്ളവയ്ക്കും ബാധകമാക്കിയത്. 20 ലക്ഷം രൂപയിൽ താഴെയുള്ള ഫ്ലാറ്റുകൾക്ക് ഇത് 2%…

Read More
Click Here to Follow Us