അപ്പാർട്ട്‌മെന്റിന്റെ 23-ാം നിലയിൽ നിന്ന് വിദ്യാർത്ഥി ചാടി മരിച്ചു

SUICIDE

ബെംഗളൂരു: തിങ്കളാഴ്ച പുലർച്ചെ തെക്കൻ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ 23-ാം നിലയിൽ നിന്ന് ചാടി 17 കാരനായ പിയുസി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

ചമരാജ്‌നഗർ ജില്ലയിലെ കൊല്ലേഗൽ സ്വദേശിയായ അഞ്ജൻ ആർ ആണ് ആത്മഹത്യാ ചെയ്തത്. ആത്മഹത്യക്ക് മുൻപായി താൻ തടിച്ചതുകൊണ്ടോ മറിച്ച് നന്നായി പഠിക്കാത്തതുകൊണ്ടോ അല്ല ജീവിതം അവസാനിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ തന്റെ മാതാപിതാക്കൾക്ക് നൽകിയിരുന്നു. സ്വകാര്യ കോളേജിലെ രണ്ടാം വർഷ കൊമേഴ്‌സ് വിദ്യാർത്ഥിയാണ് അഞ്ജൻ.

അസ്വാഭാവിക മരണത്തിന് കോണനകുണ്ടെ പോലീസ് കേസ് എടുത്ത് മരണകാരണം കൃത്യമായി അറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ 3.05 ഓടെ കനകപുര മെയിൻ റോഡിലെ അഞ്ജനാദ്രി ലേഔട്ടിൽ സ്ഥിതി ചെയ്യുന്ന 32 നിലകളുള്ള അപ്പാർട്ട്മെന്റിന്റെ 23-ാം നിലയിൽ നിന്നാണ് ഇയാൾ ചാടിയതെന്നാണ് പ്രാഥമിക നിഗമനം. അപ്പാർട്ട്‌മെന്റിന്റെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡുകൾ വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെ ആണ് കണ്ടെത്തിയത്. അവർ ഉടനെ പോലീസിനെ വിവരമറിയിച്ചു.

സംഭവസ്ഥലത്തെത്തിയ പോലീസിന് വീഴ്ചയുടെ ആഘാതത്തിൽ മരിച്ച കുട്ടിയുടെ മുഖം പൂർണ്ണമായും തകർന്നതിനാൽ ആളെ തിരിച്ചറിയാൻ വളരെ പ്രയാസപ്പെട്ടു. എന്നാൽ കുട്ടിയുടെ പോക്കറ്റിൽ നിന്ന് ഒരു മരണക്കുറിപ്പ് കണ്ടെത്തുകയായിരുന്നു. കുറിപ്പിൽ കുട്ടിയുടെ പേരും ചാടിയ ഫ്ലാറ്റ് നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങളും ഉണ്ടായിരുന്നു കൂടാതെ അഞ്ജൻ വീഡിയോ റെക്കോർഡിംഗ് നടത്തി മാതാപിതാക്കൾക്ക് അയച്ച അതേ സന്ദേശവും മരണക്കുറിപ്പിൽ എഴുതിയിരുന്നു.

ഒന്നാം വർഷ പി.യു.സി വരെ അഞ്ജൻ പഠനത്തിൽ മിടുക്കനായിരുന്നുവെങ്കിലും, രണ്ടാം വർഷത്തിൽ അവന്റെ ഗ്രേഡുകൾ കുറഞ്ഞതായും അന്വേഷണത്തിൽ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്താണ് മരണകാരണം വ്യക്തമല്ലെന്നും. ഞങ്ങൾ കുട്ടിയുടെ ഫോൺ പരിശോധിച്ചു വരികയാണെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us