നവകേരള നിർമ്മിതിക്ക് ബെംഗളൂരു മലയാളികളുടെ കൂട്ടായ്മ.

ബെംഗളൂരു: പ്രളയാനന്തര നവകേരള നിർമ്മാണത്തിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ബെംഗളൂരു മലയാളികൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചർച്ച ചെയ്യാനും കൂട്ടായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും നോർക്ക റൂട്ട്സിന്റെയും ,കർണ്ണാടകത്തിലെ ലോക കേരളസഭ അംഗങ്ങളുടേയും, ബെംഗളൂൂരുവിലെ കലാസാംസ്കാരിക സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ 16-ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഇന്ദിരാനഗർ ഇ .സി .എ ഹാളിലാണ് [100 ഫീറ്റ് റോഡ്, സെക്കന്റ് സ്റ്റേജ്,നിയർ ന്യൂ ഹൊറിസോൺ സ്കൂൾ ] യോഗം.

നോർക്ക റൂട്ട്സ് /ലോക കേരളസഭ വൈസ് ചെയർമാൻ കെ.വരദരാജൻ, നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ജഗദീഷ്.ഡി എന്നിവർ പങ്കെടുക്കുന്നു.കൂടാതെ ലോക കേരളസഭ അംഗങ്ങളായ ജെ.അലക്സാണ്ടർ ഐ.എ.എസ്, ടി.ജെ.എസ് ജോർജ്, എ.ഗോപിനാഥ്, സി. കുഞ്ഞപ്പൻ, സി.പി രാധാകൃഷ്ണൻ എന്നിവരും പങ്കെടുക്കുന്നതാണ്. ബെംഗളൂരുവിലെ സംഘടനാ പ്രതിനിധികളേയും, സാംസ്കാരിക പ്രവർത്തകരേയും,മറ്റു മനുഷ്യ സ്നേഹികളേയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നു.

‘പ്രളയാനന്തര നവകേരള നിർമ്മിതിക്കായി ‘നടക്കുന്ന ഈ ക്രിയാത്മക ചർച്ചയിൽ പങ്കെടുക്കണമെന്ന് നോർക്ക റൂട്ട്സിന് വേണ്ടിയും, ലോക കേരള സഭയ്ക്ക് വേണ്ടിയും അഭ്യർത്ഥിക്കുന്നു.
എന്ന്,
റീസ രജഞ്ചിത്ത്
[നോർക്ക റൂട്ട്സ് ബാംഗ്ലൂർ]
കൂടുതൽ വിവരങ്ങൾക്ക്
9483275823
9448385954
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us