കവര്‍ച്ചാ ശ്രമം ചെറുത്തു,യുവാവിന്റെ കൈപ്പത്തി വെട്ടിയെടുത്ത് മോഷണ സംഘം സ്ഥലം വിട്ടു.

ബെംഗളൂരു :കവര്‍ച്ചാ ശ്രമം എതിര്‍ത്ത യുവാവിന്റെ വെട്ടിമാറ്റിയ കൈപത്തിയുമായി കവര്‍ച്ച സംഘം സ്ഥലം വിട്ടു.ചിത്ര ദുര്‍ഗ സ്വദേശിയും അനെക്കല്‍ നിവാസിയുമായ രവീഷിനാണ് ഈ ദുര്യോഗം നേരിടേണ്ടി വന്നത്.സുഹൃത്തായ വനിതാ കോന്‍സ്ടബിളുമൊത്ത് ബന്നാര്‍ ഘട്ട സുവര്‍ണ മുഖി ക്ഷേത്ര ദര്‍ശനത്തിന് പോയതായിരുന്നു.

ദാഹം തോന്നിയപ്പോള്‍ അടുത്തുള്ള കടയില്‍ കയറി.അവിടെ ഉണ്ടായിരുന്നവര്‍ ഭീഷണി പ്പെടുത്തി പണവും മൊബൈലും ആവശ്യപ്പെട്ടു,എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തികൊണ്ട് മുറിപ്പെടുത്തി പണവും പഴ്സുമായി പോകാന്‍ ശ്രമിച്ചു,ശബ്ദം കേട്ടെത്തിയ സുഹൃത്തിനൊപ്പം അക്രമികളെ പിന്തുടര്‍ന്നു രവീഷ്.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

തിരിച്ചെത്തിയ അക്രമികള്‍ രവീഷിന്റെ കൈപത്തി മുറിച്ചെടുത്ത്‌ അതുമായി കടന്നു കളഞ്ഞു.യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അപകട നില തരണം ചെയ്തെങ്കിലും കൈപത്തി ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
[masterslider id="10"]

Related posts