കനത്ത മഴ, ഹെബ്ബാള സർക്കിൾ വെള്ളത്തിലായി, ഗതാഗതക്കുരുക്ക്.

ബെംഗളൂരു : നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരുന്ന മഴ ചില താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളെ വെള്ളത്തിനടിയിലാക്കി. ഹെബ്ബാള സർക്കിളിൽ ഫ്ലൈ ഓവറിന് താഴെ കനത്ത വെള്ളക്കെട്ട് രുപപ്പെട്ടു. ബെംഗളൂരു നഗരത്തിലേക്ക് പ്രവേശിക്കുന്ന ദിശയിൽ കനത്ത ഗതാഗതക്കുരുക്ക് ഉടലെടുത്തതായി ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു. ഈ റോഡിന് സമാന്തരമായ മറ്റ് പാതകളിലൂടെ യാത്ര തുടരുന്നതാണ് അഭികാമ്യം.

Read More

ഇന്ത്യന്‍ ടീമിന് വന്‍ വരവേല്‍പ്പ് നല്‍കി ദുബായ്

നാളെ ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ പങ്കെടുക്കുന്നതിനായി ദുബായിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വന്‍ വരവേല്‍പ്പ്. നായകന്‍ രോഹിത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന്‍ എംഎസ് ധോണി, കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരടങ്ങിയ സംഘത്തിന് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യന്‍ താരങ്ങളോടുള്ള സ്‌നേഹം വ്യക്തമാക്കുന്നതായിരുന്നു ഈ രംഗങ്ങള്‍. മറ്റ് താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ടീമിനൊപ്പം ചേര്‍ന്നത്. ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനും ഹോംങ്കോംഗിനും ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്. ചൊവ്വാഴ്ച ഹോങ്കോംഗിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.       മനീഷ് പാണ്ഡെ, കേദാര്‍…

Read More

കാമുകിയോട് ഒരൊന്നൊന്നര ‘സോറി’: യുവാവിനെതിരെ കേസ്

ജീവനക്കാളേറെ സ്‌നേഹിക്കുന്ന  കാമുകിയുമായുള്ള പിണക്കം തീര്‍ക്കാന്‍ സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നതും അവരുടെ പിന്നാലെ നടക്കുന്നതുമൊക്കെ കാമുകന്മാരുടെ ശീലമാണ്. അങ്ങനെ പിണക്കം തീര്‍ക്കാന്‍ സോറി പറഞ്ഞ യുവാവിനെതിരെ കേസെടുത്തിരിക്കുകയാണ് പൂനെ പൊലീസ്. വെറുമൊരു സോറിയല്ല എം.ബി.എ വിദ്യാര്‍ത്ഥിയായ നിലേഷ് ഖേദേക്കര്‍ തന്‍റെ കാമുകിയോട് പറഞ്ഞത്. 72,000 രൂപ വില വരുന്ന ഒരു ഒന്നൊന്നര സോറിയാണത്. 72,000 രൂപ ചെലവിട്ട്  കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന ബോര്‍ഡ് വച്ചായിരുന്നു ഖേദേക്കറിന്‍റെ മാപ്പുപറച്ചില്‍. പൂനെയിലെ പിംപ്‌രി മേഖലയില്‍ കഴിഞ്ഞ ദിവസമാണ്…

Read More

“എന്റെ മലയാളം”പരിപാടി നടത്തുന്നു.

സർഗധാര ഒക്ടോബർ 7 ഞായറാഴ്‌ച്ച കാലത്ത് 10.30ന് ജാലഹള്ളി നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ വച്ച്, ബാംഗ്ലൂരിലെ മലയാളം എഴുതാനും വായിക്കാനും അറിയുന്ന കുട്ടികൾക്കായി “എന്റെ മലയാളം”എന്ന പരിപാടി നടത്തുന്നു.കത്തെഴുത്ത്, കുറച്ചു വാചകങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുക, നാടൻ പാട്ടുകൾ പാടുക എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 25നുള്ളിൽ പേര് നൽകുവാൻ അഭ്യർത്ഥിക്കുന്നു. ശ്രീ.ഭാസ്കരപൊതുവാൾ മുഖ്യാതിഥിയായി എത്തുന്നു. ഫോൺ- 9964352148, 9964947929.

Read More

വീഡിയോ: രജനികാന്ത് ചിത്രം 2.0യുടെ ടീസര്‍!

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന രജനികാന്തിന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0യുടെ ടീസര്‍ പുറത്തിറങ്ങി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 29നാണ് പ്രദര്‍ശനത്തിനെത്തുന്നത്. സാങ്കേതിക വിദ്യയുടെ പുതിയതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ചരിത്രത്തില്‍ പുതിയ താളുകളെഴുതി ചേര്‍ക്കുമെന്ന് ടീസര്‍ കണ്ടാല്‍ മനസിലാകും. രജനികാന്തിന്‍റെ വില്ലനായി അക്ഷയ്കുമാറെത്തുന്ന ചിത്രത്തില്‍ ഏമി ജാക്സനാണ് നായിക. കൂടാതെ, മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. 500 കോടി രൂപ മുതല്‍ മുടക്കിലാണ്…

Read More

ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ട് നഗരത്തില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 1.07 ലക്ഷം രൂപ തട്ടിയെടുത്ത് കേരളത്തിലേക്ക് മുങ്ങിയ യുവാവ്‌ വളാഞ്ചേരിയില്‍ പിടിയില്‍.

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതി. യുവതിയെ ഭിണിയാക്കിയ വളാഞ്ചേരി സ്വദേശി അജ്മൽ ബാബു നാട്ടിലേക്കു മുങ്ങുകയായിരുന്നു. യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫെയ്സ്ബുക്കിലൂടെയാണു ബെംഗളൂരുവിലുള്ള യുവതിയുമായി ബന്ധം സ്‌ഥാപിച്ചത്. വിവാഹ വാഗ്ദാനം ചെയ്തു പീഡനത്തിന് ഇരയാക്കി. ഗർഭിണിയായതോടെ പ്രതി മുങ്ങി. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്. തുടർന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു . സ്ത്രീത്വത്തെ…

Read More

അപകടത്തെ പേടിക്കേണ്ട.. ഇനി വാഹനം തനിയെ ബ്രേക്കിടും

അപകടം മുന്നില്‍ കണ്ട് തനിയെ ബ്രേക്ക്‌ പിടിക്കുന്ന സാങ്കേതിക വിദ്യ (എഐ) യുമായി ഇന്ത്യ. സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങള്‍ പുറത്തിറക്കിയാണ് ഇന്ത്യ വമ്പന്‍രാജ്യങ്ങളോട് കിടപിടിക്കുന്നത്. റോഡില്‍ അപകടസാധ്യത കണ്ടാല്‍ ബ്രേക്കിട്ട് വേഗം കുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് അണിയറയിലൊരുങ്ങുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നാണ് ഇതിന്‍റെ സാങ്കേതികനാമം. 2022 നകം പരിഷ്‌കാരം നടപ്പാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വയംനിയന്ത്രിത ബ്രേക്കിംഗ് സംവിധാനം വികസിത രാജ്യങ്ങളില്‍ 2021നകം നിലവില്‍ വന്നേയ്ക്കും. തൊട്ടുപിന്നാലെ തന്നെ ഇന്ത്യയിലും…

Read More

വരുന്നു മൈസൂരുവില്‍ പുതിയ റെയില്‍വേ ടെര്‍മിനല്‍.

മൈസൂരു: നഗരത്തിൽനിന്ന് പത്ത് കി.മീറ്റർ അകലെ നാഗനഹള്ളിയിൽ പുതിയ റെയിൽവേ ടെർമിനൽ വരുന്നു. ഇതിനായുള്ള പദ്ധതി രൂപരേഖ ഒരുമാസത്തിനകം പൂർത്തിയാകും. 789 കോടി ചെലവുവരുന്ന റെയിൽവേ ടെർമിനലിന് ബജറ്റിൽ അനുമതി ലഭിച്ചിരുന്നു. മൈസൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ വികസനത്തിന് സാധ്യതയില്ലാത്തതിനാലാണ് പുതിയ ടെർമിനൽ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായത്. ഡിവിഷണൽ ജനറൽ മാനേജരുടെ ഓഫീസിൽ എം.പി.മാരായ ധ്രുവനാരായണൻ, പ്രതാപ്‌സിംഹ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ടെർമിനലിന്റെ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പുണ്ടായത്. ആറ് പ്ലാറ്റ്ഫോമുകളുള്ള ടെർമിനലിന് 400 ഏക്കർ സ്ഥലമാണ് ആവശ്യമായി വരുന്നത്. മൂന്നുവർഷംകൊണ്ട് ടെർമിനൽ പൂർണതോതിൽ…

Read More

മുഖമില്ല, എന്നിട്ടും അവള്‍ അവനൊപ്പം: ഇതാണ് പ്രണയം!

ചെറിയ ചെറിയ പിണക്കങ്ങള്‍ക്കും പരിഭവങ്ങളും വലിയ വഴക്കുകളാകുമ്പോള്‍ പ്രണയം നഷ്ടപ്പെടുത്തുന്നവരാണ് പലരും. പരസ്പരമുള്ള ഒത്തുതീര്‍പ്പിനോ സഹകരണത്തിനോ മുതിരാതെ ബന്ധം ഉപേക്ഷിക്കുന്ന പ്രണയിതാക്കളും ദമ്പതികളും തലകുനിക്കും തായ്‌ലാന്‍ഡില്‍ നിന്നുള്ള ഈ പ്രണയജോഡികളുടെ കഥ കേട്ടാല്‍. കണ്ണിന് ക്യാന്‍സര്‍ വന്ന് അത് മുഖത്ത് മുഴുവന്‍ വ്യാപിച്ചിട്ടും കാമുകനെ കൈവിടാതെ ഒപ്പം നില്‍ക്കുകയാണ് ഒരു പെണ്‍കുട്ടി. പൂ ചോക്കാച്ചി ക്വയുടെയും അറ്റാറ്റിയയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായി മാറിയതിനും ആ പ്രണയത്തിന് വലിയ പങ്കുണ്ട്. പ്രണയത്തിന്‍റെ മൂന്നാം വാര്‍ഷികത്തില്‍ ഒരു പ്രദേശിക പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇവരെ സോഷ്യല്‍…

Read More

കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്

ksrtc BUSES

തിരുവനന്തപുരം: ഒക്ടോബര്‍ രണ്ട് മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മാനേജ്‌മെന്റിന്‍റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ കഴിഞ്ഞദിവസം ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത്. സംഘടനകളുമായി കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരി വ്യാഴാഴ്ച നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിച്ചു.

Read More
Click Here to Follow Us