ഇന്ത്യന്‍ ടീമിന് വന്‍ വരവേല്‍പ്പ് നല്‍കി ദുബായ്

നാളെ ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ പങ്കെടുക്കുന്നതിനായി ദുബായിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വന്‍ വരവേല്‍പ്പ്.

നായകന്‍ രോഹിത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന്‍ എംഎസ് ധോണി, കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരടങ്ങിയ സംഘത്തിന് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

ഇന്ത്യന്‍ താരങ്ങളോടുള്ള സ്‌നേഹം വ്യക്തമാക്കുന്നതായിരുന്നു ഈ രംഗങ്ങള്‍. മറ്റ് താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ടീമിനൊപ്പം ചേര്‍ന്നത്. ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനും ഹോംങ്കോംഗിനും ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്. ചൊവ്വാഴ്ച ഹോങ്കോംഗിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

 

 

 

മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, അമ്ബാട്ടി റായിഡു എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയതും പ്രത്യേകതയാണ്. രാജസ്ഥാനില്‍ നിന്നുള്ള പേസ് ബൗളര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നീ ടീമുകളാണ് ഏഷ്യ കപ്പില്‍ ഏറ്റുമുട്ടുന്നത് . നാളെ ആരംഭിക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങള്‍ 28 ന് അവസാനിക്കും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അമ്പാടി റായിഡു, മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, എം.എസ്.ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്രചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts