ദക്ഷിണ കന്നഡ ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്നു

Covid Karnataka

ബെംഗളൂരു: സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിൽ ആഗസ്റ്റ് 1 ന് ബെംഗളൂരു അർബനേക്കാൾ കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ല കേരളവുമായി അതിർത്തി പങ്കിടുന്നതിനാൽ കോവിഡ് കേസുകളിലെ വർദ്ധനവ് ഇനിയും കൂടാൻ സാധ്യത ഉണ്ടെന്നു സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദക്ഷിണ കന്നഡ ജില്ലയിൽ ആഗസ്റ്റ് ഒന്നിന് ബെംഗളൂരുവിനേക്കാൾ കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, കർണാടകയിലെ തീരദേശ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദക്ഷിണ കന്നഡയിൽ 410 കേസുകളും ബെംഗളൂരു അർബൻ ജില്ലയിൽ ഞായറാഴ്ച 409 കേസുകളുമാണ് രേഖപ്പെടുത്തിയത്.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

ദക്ഷിണ കന്നഡ കേരളത്തിലെ കാസർകോടുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ്. മംഗലാപുരം നഗരത്തിന് 25 കിലോമീറ്റർ തെക്കായിട്ടാണ് ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി. കേരളം ശനിയാഴ്ച 20,772 കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ ഒരാഴ്ചയിൽ പ്രതിദിനം ശരാശരി 20,000 കേസുകൾ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts