ഇനി ആഘോഷ രാവ്; മൈസൂരു ദസറയ്ക്ക് ​ഗംഭീര തുടക്കം

മൈസൂരു; മൈസൂർ മണ്ണിൽ ദസറയ്ക്ക് ​ഗംഭീര തുടക്കം, ചാമുണ്ഡി ഹിൽസിലെ ക്ഷേത്രത്തിൽ നടന്ന ഉത്ഘാടന ചടങ്ങിൽ മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ വിളക്ക് തെളിയിച്ചതോടെ 10 ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായി.

100 പേർക്കാണ് മൈസുരുവിൽ നടന്ന ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ലഭിയ്ച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജിടി ദേവ​ഗൗഡ എംഎൽഎ അധ്യക്ഷത വഹിയ്ച്ചു.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

വൊഡയാർ രാജാക്കൻമാരുടെ പാരമ്പര്യം വിളിച്ചോതുന്ന ആചാര ദർബാറിന് അംബാവിലാസ് കൊട്ടാരത്തിൽ തുടക്കമായി.

നിലവിലെ അവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ സിംഹാസനത്തിൽ ഇരുന്നതോടെ ചടങ്ങുകൾക്ക് തുടക്കം കുറിയ്ച്ചു.

15 ന് കൊട്ടാര വളപ്പിൽ നടക്കുന്ന ജംബോ സവാരിയോടെയാണ് ചടങ്ങുകൾക്ക് സമാപനമാകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts