നഗരത്തിൽ വിദേശ കറൻസിയുമായി രണ്ട് ഹവാല പണമിടപാടുകാർ പിടിയിൽ

ബെംഗളൂരു: രണ്ട് ഹവാല ഓപ്പറേറ്റർമാരെ ബെംഗളൂരുവിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) അറസ്റ്റ് ചെയ്തു. ഒരു കോടി രൂപയുടെ വിദേശ കറൻസി ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് തടഞ്ഞത്. അമേരിക്കൻ ഡോളർ, ദിർഹം, യൂറോ എന്നീ വിദേശ കറൻസികൾ മലയാളം പത്രങ്ങളിൽ പൊതിഞ്ഞ് മിക്സർഗ്രൈൻഡറിനുള്ളിൽ ഒളിപ്പിച്ചു വെച്ചാണ് കടത്താൻ ശ്രമിച്ചത്. 1962 –ലെ കസ്റ്റംസ് നിയമത്തിലെ 104, 113, 135 എന്നീ വകുപ്പുകൾ പ്രകാരം ഇവരെ അറസ്റ്റ് ചെയ്തു. പ്രതികൾ ദുബായിലേക്ക്‌ പോകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
  പ്രൊഫസറുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം; മനമൊന്ത് ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us