പ്രമുഖ സീരിയില്‍ നടി മയക്കുമരുന്ന് വാങ്ങാനെത്തി; മഫ്തിയിലെത്തിയ നര്‍കോട്ടിക്‌സ് സംഘം കയ്യോടെ പിടികൂടി

മുംബൈ: മയക്കുമരുന്ന് വാങ്ങുന്നതിനിടെ പ്രമുഖ സീരിയില്‍ നടി അറസ്റ്റില്‍. മുംബൈയില്‍ വച്ചാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടി പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്.

ഇവരെ കില കോടതിയില്‍ ഹാജരാക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. മഫ്തിയിലെത്തിയ സംഘമാണ് നടിയെ പിടികൂടിയത്. അഞ്ച് കൂട്ടാളികളെയും പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി പുറത്ത് വിട്ടിട്ടില്ല.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. സാവദാന്‍, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളില്‍ പ്രീതിക അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രീതികയും പിടയിലായത്.

  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

കേസില്‍ സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയേയും സഹോദരന്‍ സൗവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാണ്ട, ജോലിക്കാരന്‍ ദിപേഷ് സാവന്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts