ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തനിക്ക് കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആയതായി അറിയിച്ചു. നേരിയ തോതിൽ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും ഇപ്പോൾ ഹോം ക്വാറന്റൈനിലാണെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഞാൻ ആരോഗ്യവാനാണ് എന്നും. എന്നോട് സമ്പർക്കം പുലർത്തിയവർ സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്നും ടീറ്റ്റിലൂടെ അറിയിച്ചു. അടുത്തിടെ എന്റെ സമ്പർക്കത്തിൽ വന്ന എല്ലാവരോടും സ്വയം ഹോം ക്വാറന്റൈനിൽ പോവാനും പരിശോധന നടത്താനും ഞാൻ അഭ്യർത്ഥിക്കുന്നു, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
I have tested positive for COVID -19 today with mild symptoms. My health is fine, I am under home quarantine. I request everyone who have recently come in my contact to isolate themselves and get tested.
— Basavaraj S Bommai (Modi Ka Parivar) (@BSBommai) January 10, 2022
തിങ്കളാഴച കാലത്താണ് മുഖ്യമന്ത്രി ബൊമ്മൈ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും മുൻകരുതൽ അല്ലെങ്കിൽ മൂന്നാമത്തെ കോവിഡ് -19 സ്വീകരിക്കുന്നതിനുള്ള വാക്സിനേഷൻ പരിപാടി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് കർണാടക റവന്യൂ മന്ത്രി ആർ അശോകനെ കൊറോണ വൈറസ് പോസിറ്റീവ് ആയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.