സംസ്ഥാനത്ത് 149 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് 149 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 7329 സാംപിളുകൾ പരിശോധിച്ചതിലാണിത്. 2.03 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ഒരാൾകൂടി മരിച്ചു. ചിക്കബല്ലാപുരയിലാണ് മരണം. നിലവിൽ 669 പേരാണ് ചികിത്സയിലുള്ളത്.

Read More

സംസ്ഥാനത്ത് 163 പേർക്കുകൂടി കോവിഡ്

ബെംഗളൂരു : സംസ്ഥാനത്ത് 163 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6366 സാമ്പിളുകളാണ് പരിശോധിച്ചത്. 2.54 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 994 പേരാണ് ചികിത്സയിലുള്ളത്. 60 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 50 പേർക്കും മൈസൂരുവിൽ 27 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Read More

ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി 

ബെംഗളൂരു: ഗവർണർ താവർചന്ദ് ഗെലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ രാജ്ഭവനിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി സ്പെഷ്യൽ സെക്രട്ടറി ആർ. പ്രഭു ശങ്കർ അറിയിച്ചു.

Read More

മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയ്ക്ക് കൊറോണ വൈറസ്-19 സ്ഥിരീകരിച്ചു.  പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ്-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചെങ്കിലും രോഗലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.  . എന്നിരുന്നാലും മുൻകരുതലെന്ന നിലയിലാണ് അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും  കൂടാതെ ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ കൊറോണ വൈറസിന് നെഗറ്റീവ് ആണെന്നും വീട്ടിലാണെന്നും അവർ പറഞ്ഞു. ബഹുമാനപ്പെട്ട മുൻ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡയെ 2022 ജനുവരി 21 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന്റെ സുപ്രധാന പാരാമീറ്ററുകൾ സാധാരണ പരിധിക്കുള്ളിലാണെന്നും, അദ്ദേഹം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും, അദ്ദേഹം സുഖമായി…

Read More

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തനിക്ക് കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആയതായി അറിയിച്ചു. നേരിയ തോതിൽ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും ഇപ്പോൾ ഹോം ക്വാറന്റൈനിലാണെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഞാൻ ആരോഗ്യവാനാണ് എന്നും. എന്നോട് സമ്പർക്കം പുലർത്തിയവർ സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്നും ടീറ്റ്റിലൂടെ അറിയിച്ചു. അടുത്തിടെ എന്റെ സമ്പർക്കത്തിൽ വന്ന എല്ലാവരോടും സ്വയം ഹോം ക്വാറന്റൈനിൽ പോവാനും പരിശോധന നടത്താനും ഞാൻ അഭ്യർത്ഥിക്കുന്നു, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. I have tested positive for COVID -19 today with mild…

Read More

കുടിച്ച് പൂസായി വണ്ടിയോടിക്കുന്നവരെ കണ്ടുപിടിക്കാൻ കർശന പരിശോധന

ബെം​ഗളുരു; മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി ബെം​ഗളുരു ട്രാഫിക് പോലീസ് രം​ഗത്ത്. ഇത്തരത്തിൽ ന​ഗരത്തിൽ കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പിടിയിലായത് 46 പേരാണെന്ന് പോലീസ് വ്യക്തമാക്കി. കോവിഡ് കാലമായതിനാൽ ബ്രീത് അനലൈസർ ഉപയോ​ഗിക്കാതെ രക്തസാമ്പിൾ പരിശോധിക്കാനാണ് തീരുമാനം. വാഹന പരിശോധനക്കിടെ മദ്യപിച്ചെന്ന് ശക്തമായ സംശയം തോന്നുന്നവരെ സർക്കാർ ആശുപത്രികളിൽ കൊണ്ടുപോയി പരിശോധിക്കും. പരിശോധനയിൽ പോസിറ്റീവായാൽ കേസെടുക്കുമെന്നും വ്യക്തമാക്കി.

Read More

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കോവിഡ്;കോടതി സമുച്ചയം അടച്ചു.

ബെം​ഗളുരു; കോടതിയിൽ ജോലി നോക്കിയിരുന്ന പോലീസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടർന്ന് മെയോഹാളിലെ കോടതി സമുച്ചയം രണ്ടുദിവസത്തേക്ക് അടച്ചു. കോടതിയിൽ ഫയലുകൾ എത്തിച്ചുനൽകുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെന്നൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനാണ് ബുധനാഴ്ച കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇനി അണുനശീകരണത്തിനുശേഷം കോടതി തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി, ജീവൻ ബീമ നഗറിലെ പോലീസുകാരനുമായി സമ്പർക്കത്തിലുള്ളവരുടെ സ്രവങ്ങൾ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും കോവിഡ് സ്ഥിതീകരിച്ചത്. ‍‌ ഇതിനെ തുടർന്ന് ഇദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനോടകം ഇദ്ദേഹവുമായി സമ്പർക്കത്തിൽവന്ന പോലീസുകാരുടെയും…

Read More
Click Here to Follow Us