ഗോൾഫ് കോഴ്‌സിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ

ബെംഗളൂരു: കഴിഞ്ഞ അഞ്ച് ദിവസമായി പിടികിട്ടാതെ തുടരുന്ന പുള്ളിപ്പുലി ഗോൾഫ് കോഴ്‌സ് പരിസരത്ത് ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും ക്യാമറ ട്രാപ്പിൽ കുടുങ്ങിയെങ്കിലും തിങ്കളാഴ്ച രാത്രിയിൽ വെച്ച ചൂണ്ടയിൽ പുള്ളിപ്പുലി വീണില്ല. വെള്ളിയാഴ്ച അൽപം അകലെ ജാദവ് നഗറിലാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടത്, അവിടെ ബെലഗാവി താലൂക്കിലെ ഖാൻഗാവ് ഗ്രാമത്തിൽ താമസിക്കുന്ന മേസൺ തൊഴിലാളിയായ സിദ്രായി നിലജ്‌കറെ പുള്ളിപ്പുലി ആക്രമിച്ചെങ്കിലും സിദ്രായിനിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പോലീസും വനംവകുപ്പും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പുള്ളിപ്പുലിയെ ഇതുവരെ കണ്ടെത്താനായില്ല. ജാദവ് നഗർ, ഹനുമാൻ നഗർ, വിശ്വേശ്വരയ്യ നഗർ, ജയ് നഗർ…

Read More

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കോവിഡ്;കോടതി സമുച്ചയം അടച്ചു.

ബെം​ഗളുരു; കോടതിയിൽ ജോലി നോക്കിയിരുന്ന പോലീസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടർന്ന് മെയോഹാളിലെ കോടതി സമുച്ചയം രണ്ടുദിവസത്തേക്ക് അടച്ചു. കോടതിയിൽ ഫയലുകൾ എത്തിച്ചുനൽകുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെന്നൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനാണ് ബുധനാഴ്ച കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇനി അണുനശീകരണത്തിനുശേഷം കോടതി തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി, ജീവൻ ബീമ നഗറിലെ പോലീസുകാരനുമായി സമ്പർക്കത്തിലുള്ളവരുടെ സ്രവങ്ങൾ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും കോവിഡ് സ്ഥിതീകരിച്ചത്. ‍‌ ഇതിനെ തുടർന്ന് ഇദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനോടകം ഇദ്ദേഹവുമായി സമ്പർക്കത്തിൽവന്ന പോലീസുകാരുടെയും…

Read More
Click Here to Follow Us