ഡെലിവറി ജീവനക്കാരൻ ഉപഭോക്താവിനെ കയ്യേറ്റം ചെയ്തു.

ചെന്നൈ: ഓർഡർ ചെയ്‌ത ഭക്ഷണം വിതരണം ചെയ്യാൻ വൈകിയതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിൽ ഉപഭോക്താവായ പോലീസുകാരനെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്‌ത ആപ്പ് അധിഷ്‌ഠിത ഫുഡ് ഡെലിവറി കമ്പനിയുടെ ഡെലിവറി എക്‌സിക്യൂട്ടീവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയരാഘവപുരം സ്വദേശി കാർത്തിക് വീര (24) ആണ് അറസ്റ്റിലായ ഡെലിവറിമാൻ. കോടമ്പാക്കം പോലീസ് സ്‌റ്റേഷനിലെ ക്രൈം വിംഗിലെ ഹെഡ് കോൺസ്റ്റബിളായ ജോർജ് പീറ്റർ (40) എംജിആർ നഗറിലെ വീട്ടിൽ ഭക്ഷണം എത്തിക്കാൻ ഓൺലൈൻ വഴി ഓർഡർ നൽകിയിരുന്നു, ജോർജ് പീറ്റർ ഫോണിൽ വിലാസം നൽകിയെങ്കിലും ഭക്ഷണം എത്തിച്ചത് ഏറെ…

Read More

മഫ്തിയിലുള്ള പോലീസ് ടിക്കറ്റ് വാങ്ങാൻ വിസമ്മതിച്ചത് സങ്കർഷത്തിനു വഴിയൊരുക്കി.

ചെന്നൈ: ചൊവ്വാഴ്ച ചെങ്കൽപേട്ടിൽ ടിക്കറ്റ് എടുക്കാത്തതും തിരിച്ചറിയൽ കാർഡ് കാണിക്കാൻ വിസമ്മതിച്ചതും കാരണം ബസ് കണ്ടക്ടറും മഫ്തിയിലുള്ള പോലീസുകാരനും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. പോലീസ് സ്റ്റേഷനിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കോൺസ്റ്റബളിനോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടത്, എന്നാൽ പോലീസുകാരൻ വിസമ്മതിക്കുകയായിരുന്നു. തുടർന്നുണ്ടായ സങ്കര്ഷത്തില് പ്രതിഷേധപ്പൂർവ്വം, കുറഞ്ഞത് മൂന്ന് ബസ് ജീവനക്കാരെങ്കിലും അവരുടെ വാഹനങ്ങൾ ജിഎസ്ടി റോഡിൽ പാർക്ക് ചെയ്യുകയും പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.  വിവരമറിഞ്ഞ് ചെങ്കൽപേട്ടയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡിപ്പോ മാനേജർ മാരനും സ്ഥലത്തെത്തി പ്രതിഷേധിച്ച ബസ്…

Read More

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കോവിഡ്;കോടതി സമുച്ചയം അടച്ചു.

ബെം​ഗളുരു; കോടതിയിൽ ജോലി നോക്കിയിരുന്ന പോലീസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടർന്ന് മെയോഹാളിലെ കോടതി സമുച്ചയം രണ്ടുദിവസത്തേക്ക് അടച്ചു. കോടതിയിൽ ഫയലുകൾ എത്തിച്ചുനൽകുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെന്നൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനാണ് ബുധനാഴ്ച കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇനി അണുനശീകരണത്തിനുശേഷം കോടതി തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി, ജീവൻ ബീമ നഗറിലെ പോലീസുകാരനുമായി സമ്പർക്കത്തിലുള്ളവരുടെ സ്രവങ്ങൾ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും കോവിഡ് സ്ഥിതീകരിച്ചത്. ‍‌ ഇതിനെ തുടർന്ന് ഇദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനോടകം ഇദ്ദേഹവുമായി സമ്പർക്കത്തിൽവന്ന പോലീസുകാരുടെയും…

Read More
Click Here to Follow Us