ചെന്നൈ: ഓർഡർ ചെയ്‌ത ഭക്ഷണം വിതരണം ചെയ്യാൻ വൈകിയതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിൽ ഉപഭോക്താവായ പോലീസുകാരനെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്‌ത ആപ്പ് അധിഷ്‌ഠിത ഫുഡ് ഡെലിവറി കമ്പനിയുടെ ഡെലിവറി എക്‌സിക്യൂട്ടീവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയരാഘവപുരം സ്വദേശി കാർത്തിക് വീര (24) ആണ് അറസ്റ്റിലായ ഡെലിവറിമാൻ.
കോടമ്പാക്കം പോലീസ് സ്‌റ്റേഷനിലെ ക്രൈം വിംഗിലെ ഹെഡ് കോൺസ്റ്റബിളായ ജോർജ് പീറ്റർ (40) എംജിആർ നഗറിലെ വീട്ടിൽ ഭക്ഷണം എത്തിക്കാൻ ഓൺലൈൻ വഴി ഓർഡർ നൽകിയിരുന്നു, ജോർജ് പീറ്റർ ഫോണിൽ വിലാസം നൽകിയെങ്കിലും ഭക്ഷണം എത്തിച്ചത് ഏറെ വൈകിയാണ്. ഇത് ഉപഭോക്താവും ഡെലിവറി എക്‌സിക്യൂട്ടീവും തമ്മിൽ രൂക്ഷമായ വാക്ക് തർക്കത്തിന് കാരണമായി.
ജോർജ് പീറ്ററിനെ അധിക്ഷേപിക്കുകയും ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതോടെയാണ് പ്രശ്നം രൂക്ഷമായത്. പോലീസുകാരൻ ഡെലിവറിമാനെ കീഴടക്കാൻ ശ്രമിച്ചെങ്കിലും കാർത്തിക് വീര ജോർജ് പീറ്ററിനെ നിലത്തേക്ക് തള്ളിയിടുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
സംഘർഷത്തിൽ താടിയെല്ലിനും കാലിനും പരിക്കേറ്റ ജോർജ് പീറ്ററിനെ പിന്നീട് ചികിത്സയ്ക്കായി RGGGH ൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംജിആർ നഗർ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. തുടർന്ന് സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് സംഘം കാർത്തിക് വീരയെ പിടികൂടിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.