ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കോവിഡ്;കോടതി സമുച്ചയം അടച്ചു.

ബെം​ഗളുരു; കോടതിയിൽ ജോലി നോക്കിയിരുന്ന പോലീസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടർന്ന് മെയോഹാളിലെ കോടതി സമുച്ചയം രണ്ടുദിവസത്തേക്ക് അടച്ചു.

കോടതിയിൽ ഫയലുകൾ എത്തിച്ചുനൽകുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെന്നൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനാണ് ബുധനാഴ്ച കോവിഡ്- 19 സ്ഥിരീകരിച്ചത്.

ഇനി അണുനശീകരണത്തിനുശേഷം കോടതി തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി, ജീവൻ ബീമ നഗറിലെ പോലീസുകാരനുമായി സമ്പർക്കത്തിലുള്ളവരുടെ സ്രവങ്ങൾ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും കോവിഡ് സ്ഥിതീകരിച്ചത്.
‍‌
ഇതിനെ തുടർന്ന് ഇദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനോടകം ഇദ്ദേഹവുമായി സമ്പർക്കത്തിൽവന്ന പോലീസുകാരുടെയും കോടതിജീവനക്കാരുടെയും സ്രവങ്ങൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു കഴിയ്ഞ്ഞു

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

കോവിഡ് – 19 സ്ഥിരീകരിച്ചതോടെ ഹെണ്ണൂർ പോലീസ് സ്‌റ്റേഷൻ കഴിഞ്ഞദിവസം അണുവിമുക്തമാക്കി. 10 പോലീസുകാർ ക്വാറന്റീനിലും പ്രവോശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജയനഗർ പോലീസ് മോഷണക്കേസിൽ പിടിയിലായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളെ പിടികൂടിയ പോലീസുകാരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കേണ്ടതായി വന്നിരുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts