മഫ്തിയിലുള്ള പോലീസ് ടിക്കറ്റ് വാങ്ങാൻ വിസമ്മതിച്ചത് സങ്കർഷത്തിനു വഴിയൊരുക്കി.

ചെന്നൈ: ചൊവ്വാഴ്ച ചെങ്കൽപേട്ടിൽ ടിക്കറ്റ് എടുക്കാത്തതും തിരിച്ചറിയൽ കാർഡ് കാണിക്കാൻ വിസമ്മതിച്ചതും കാരണം ബസ് കണ്ടക്ടറും മഫ്തിയിലുള്ള പോലീസുകാരനും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.

പോലീസ് സ്റ്റേഷനിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കോൺസ്റ്റബളിനോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടത്, എന്നാൽ പോലീസുകാരൻ വിസമ്മതിക്കുകയായിരുന്നു. തുടർന്നുണ്ടായ സങ്കര്ഷത്തില് പ്രതിഷേധപ്പൂർവ്വം, കുറഞ്ഞത് മൂന്ന് ബസ് ജീവനക്കാരെങ്കിലും അവരുടെ വാഹനങ്ങൾ ജിഎസ്ടി റോഡിൽ പാർക്ക് ചെയ്യുകയും പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

 വിവരമറിഞ്ഞ് ചെങ്കൽപേട്ടയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡിപ്പോ മാനേജർ മാരനും സ്ഥലത്തെത്തി പ്രതിഷേധിച്ച ബസ് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും സമാധാനിപ്പിക്കുകയും. തുടർന്ന്  പോലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ്‌ ജീവനക്കാർ സമരം പിൻവലിച്ചത്. ഹരിദാസിനെ ആക്രമിച്ചതിന് ബസ് കണ്ടക്ടർ മുരുകേശൻ പരാതി നൽകിയട്ടുണ്ട്.

സാധാരണ വസ്ത്രത്തിൽ യാത്ര ചെയ്യുമ്പോഴും വ്യക്തിപരമായ ജോലി സമയത്തും ടിക്കറ്റ് എടുക്കണമെന്ന് ഡിജിപി സി ശൈലേന്ദ്രബാബു എല്ലാ പോലീസുകാർക്കും നേരത്തെ നിർദ്ദേശം നല്കിയിട്ടുള്ളതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts