കുടിച്ച് പൂസായി വണ്ടിയോടിക്കുന്നവരെ കണ്ടുപിടിക്കാൻ കർശന പരിശോധന

ബെം​ഗളുരു; മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി ബെം​ഗളുരു ട്രാഫിക് പോലീസ് രം​ഗത്ത്. ഇത്തരത്തിൽ ന​ഗരത്തിൽ കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പിടിയിലായത് 46 പേരാണെന്ന് പോലീസ് വ്യക്തമാക്കി. കോവിഡ് കാലമായതിനാൽ ബ്രീത് അനലൈസർ ഉപയോ​ഗിക്കാതെ രക്തസാമ്പിൾ പരിശോധിക്കാനാണ് തീരുമാനം. വാഹന പരിശോധനക്കിടെ മദ്യപിച്ചെന്ന് ശക്തമായ സംശയം തോന്നുന്നവരെ സർക്കാർ ആശുപത്രികളിൽ കൊണ്ടുപോയി പരിശോധിക്കും. പരിശോധനയിൽ പോസിറ്റീവായാൽ കേസെടുക്കുമെന്നും വ്യക്തമാക്കി.

Read More

കവർച്ചകൾ പതിവ്; നൈസ് റോഡിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ജനങ്ങൾ

ബെം​ഗളുരു; നൈസ് റോഡിൽ യാത്രക്കാരെ കവർച്ച ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നത് പതിവായതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് . ഈ മേഖലയിൽ കവർച്ച തടയാൻ പോലീസ് പട്രോളിംങ് ശക്തമാക്കണമെന്നാണ് ആവശ്യം. പണവും സ്വർണ്ണവും ഉൾപ്പെടെയുള്ളവ യാത്രക്കാരെ വാഹനങ്ങൾ തടഞ്ഞു നിർത്തി കൊള്ളയടിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നത്. കത്രി​ഗുപ്പെ സ്വ​ദേശിയായ വ്യാപാരിയുടെ കാർ തടഞ്ഞു മോഷണസംഘം പണം ആവശ്യപ്പെട്ടിരുന്നു, എന്നാൽ പണം നൽകാൻ വ്യാപാരി സമ്മതിക്കാതിരുന്നതോടെ മർദ്ദിച്ച് അവശനാക്കുകയും സ്വർണ്ണവും മൊബൈലും തട്ടിയെടുത്ത് കാറിൽ കടന്നുകളയുകയും ചെയ്തിരുന്നു. നൈസ് റോഡിൽ പലയിടത്തുമുള്ള തെരുവ്…

Read More