കവർച്ചകൾ പതിവ്; നൈസ് റോഡിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ജനങ്ങൾ

ബെം​ഗളുരു; നൈസ് റോഡിൽ യാത്രക്കാരെ കവർച്ച ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നത് പതിവായതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് . ഈ മേഖലയിൽ കവർച്ച തടയാൻ പോലീസ് പട്രോളിംങ് ശക്തമാക്കണമെന്നാണ് ആവശ്യം.

പണവും സ്വർണ്ണവും ഉൾപ്പെടെയുള്ളവ യാത്രക്കാരെ വാഹനങ്ങൾ തടഞ്ഞു നിർത്തി കൊള്ളയടിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നത്.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

കത്രി​ഗുപ്പെ സ്വ​ദേശിയായ വ്യാപാരിയുടെ കാർ തടഞ്ഞു മോഷണസംഘം പണം ആവശ്യപ്പെട്ടിരുന്നു, എന്നാൽ പണം നൽകാൻ വ്യാപാരി സമ്മതിക്കാതിരുന്നതോടെ മർദ്ദിച്ച് അവശനാക്കുകയും സ്വർണ്ണവും മൊബൈലും തട്ടിയെടുത്ത് കാറിൽ കടന്നുകളയുകയും ചെയ്തിരുന്നു.

നൈസ് റോഡിൽ പലയിടത്തുമുള്ള തെരുവ് വിളക്കിന്റെ അഭാവമാണ് കവർച്ചക്കാർ മുതലാക്കുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ മുൻ ​ഗ്ലാസിന് നേരെ അക്രമണം നടത്തി കൊള്ളയടിക്കുന്ന രീതിയും ഉണ്ടെന്ന് പോലീസ്. കൂടാതെ പോലീസുകാരുടെ വേഷം കെട്ടിയും യാത്രക്കാരെ തടഞ്ഞ് പണം കവർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
[masterslider id="10"]

Related posts