മദ്യപിച്ച് ബോധംകെട്ട് ഡ്രൈവർ; നഗരത്തിലേക്കുള്ള ടൂറിസ്റ്റ് ബസ് യാത്രക്കാർ വഴിയിൽ ഇരിക്കേണ്ടി വന്നത് 5 മണിക്കൂർ

വഴിക്കടവിൽ നിന്ന് ബെംഗളൂരിലേക്ക് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതിനെ തുടർന്ന് യാത്രക്കാർ അഞ്ച് മണിക്കൂറോളം വഴിയിൽ കുടുങ്ങി.

രാത്രികാല സർവീസിനിടെയാണ് ഡ്രൈവർ യാത്രക്കാരെയും വഹിച്ച് മുന്നോട്ട് പോവുന്നതിനിടെ മദ്യലഹരിയിൽ ബോധം കെട്ട് ബസ്സിൽ കുഴഞ്ഞുവീണത്. ഇതോടെ ബസ് തിരുനെല്ലിയിൽ വഴിയിൽ നിർത്തിയിടേണ്ടി വന്നു.

കഴിഞ്ഞ മാസം 31-നാണ് നാടിനെ നടുക്കിയ സംഭവം നടന്നതെങ്കിലും ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ മാത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ബസ്സിലുണ്ടായിരുന്നത്. രാത്രിയിൽ യാത്ര പുറപ്പെട്ട ഡ്രൈവർ വഴിയിൽ വെച്ച് മദ്യപിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇതിനിടെ, ഡ്രൈവറുടെ ലഹരി കൂടിയതോടെ വാഹനം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വഴിയിൽ ബസ് നിർത്തിയിടേണ്ടി വന്നു.

ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യാത്രക്കാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന്, തിരുനെല്ലിയിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

പോലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവർ പൂർണ്ണമായും മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts