ബെംഗളൂരു എയർപോർട്ടിൽ വീണ്ടും സ്വർണവേട്ട

ബെംഗളൂരു: വ്യാഴാഴ്ച രാത്രി കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച്  തമിഴ്‌നാട്ടിൽ നിന്നുള്ള 18 കള്ളക്കടത്തുകാരുടെ സംഘം കസ്റ്റംസിന്റെ പിടിയിലായി. സംഘത്തിലെ അംഗങ്ങൾ ഗൾഫിൽ നിന്ന് രണ്ട് വിമാനങ്ങളിലായി 2.4 കോടി രൂപ വിലമതിക്കുന്ന 5 കിലോഗ്രാം സ്വർണം  സ്വർണ്ണ പേസ്റ്റ് രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയതിനും സ്വർണം കടത്താൻ ശ്രമിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരെന്ന് പറഞ്ഞാണ് സംഘം എയർപോർട്ടിൽ എത്തിയത്. തമിഴ്‌നാട്ടിൽ ശക്തമായ അടിത്തറയുള്ള പരിചയസമ്പന്നരായ കള്ളക്കടത്തുകാരുടെ സംഘമാണ് പിടിയിലായിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts