ഓൺലൈൻ ചൂതാട്ടം; നഗരത്തിൽ ഡ്രീം 11 മൊബൈൽ ആപ്പിനെതിരെ കേസ് ഫയൽ ചെയ്തു

ബെംഗളൂരു: ഓൺലൈൻ ഗെയിമിംഗ് നിരോധിക്കാനും ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കുന്ന കർണാടക പോലീസ് ആക്റ്റ് 1963 ൽ കർണാടക സർക്കാർ ഭേദഗതികൾ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, ബെംഗളൂരുവിലെ ഒരു ഓൺലൈൻ ഫാന്റസി സ്പോർട്സ് പ്ലാറ്റ്ഫോമായ ഡ്രീം 11 നെതിരെ കേസ് രജിസ്റ്റർ ചെയ്ത് കർണാടക പോലീസ്. ഓൺലൈൻ ഗെയിമിംഗ് തടയുന്നതിന് നിയമം പരിഷ്കരിച്ചതിന് ശേഷം രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസായിരിക്കും ഇത്.

  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!

ഒക്ടോബർ 7 -ന് ക്യാബ് ഡ്രൈവറും ബെംഗളൂരുവിലെ നാഗർഭവിലെ താമസക്കാരനുമായ മഞ്ജുനാഥ് ഡ്രീം സ്പോർട്സ് ഉടമകൾക്കെതിരെ പരാതി നൽകിയിരുന്നു എന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണർ സഞ്ജീവ് എം പാട്ടീൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു, കർണാടക പോലീസ് ആക്റ്റ് 1963 ലെ സെക്ഷൻ 79 (കോമൺ ഗെയിമിംഗ് ഹൗസ്), 80 (ഗെയിമിംഗ് ഇൻ കോമൺ ഗെയിമിംഗ് ഹൗസ്) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

സ്‌പോർട്ട ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായ ഹർഷ് ജെയിനിനും ഭവിത് ശർമ്മയ്ക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts