ന്യൂഡൽഹി:പത്ത് രൂപ നാണയം പിൻവലിച്ചിട്ടില്ലെന്നും ,നാണയം സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാവുമെന്നും റിസർവ് ബാങ്ക് അധികൃതർ അറിയിച്ചു. പത്തു രൂപ നാണയം റദ്ധാക്കി എന്ന് വാട്സപ്പിലും മറ്റും പ്രചരിച്ച വ്യാജ വാർത്തയെ തുടർന്നാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വ്യാപാരികളും ടാക്സി ഡ്രൈവർമാരും നാണയം സ്വീകരിക്കാൻ തയ്യാറാവാതിരുന്നത്.എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നും,റദ്ധാക്കാൻ ആലോചിച്ചിട്ട് പോലും ഇല്ലെന്നും ബാങ്ക് വ്യക്തമാക്കി.വ്യാജ വാർത്ത പ്രചരിച്ചതോടെ പത്തു രൂപ നാണയം മാറ്റി വാങ്ങാൻ ബാങ്കുകളിൽ തിരക്കനുഭവപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി.ഇതേ തുടർന്നാണ് ബാങ്ക് വിശദീകരണവുമായി മുന്നോട്ടു വന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
ന്യൂഡൽഹി/മംഗളൂരു: ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ദേശീയഗാനമായ ‘വന്ദേമാതരം’... -
ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
മുർഷിദാബാദ്: ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ.... -
സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ബി.സി.സി.ഐ മുൻ പ്രസിഡന്റുമായ സൗരവ്...
