ബെംഗളൂരു: ബിസിനസ് അവലോകനത്തിന്റെ ഭാഗമായി ട്വിറ്റർ ബെംഗളൂരു കേന്ദ്രത്തിലെ എഞ്ചിനീയറിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി കമ്പനി അറിയിച്ചു.ഇതിന്റെ ഭാഗമായി നിരവധി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും.പിരിച്ചു വിടുന്ന ജീവനക്കാരുടെ കൃത്യമായ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ല. ട്വിറ്ററിൽ ഇതുവരെ സേവനമനുഷ്ടിച്ചവർക്ക് നന്ദി പറയുന്നതായും ഏറ്റവും നല്ല രീതിയിൽ കമ്പനി വിടാൻ അവർക്ക് അവസരം നൽകുന്നതായും ട്വിറ്റർ അറിയിച്ചു.
ഇന്ത്യയാണ് ട്വിറ്ററിന് ഏറെ പ്രതീക്ഷയുള്ള രാജ്യം.നിലവിൽ ട്വിറ്റെർ ഏറ്റവും വേഗത്തിൽ വളരുന്ന മാർക്കറ്റ് ഇന്ത്യയാണ്. പരസ്യം,ഉപയോക്താക്കൾ,പങ്കാളികൾ എന്നീ നിലകളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഇന്ത്യയുടെ സേവനം എന്നും ട്വിറ്റർ അറിയിച്ചു.ഇന്ത്യയുമായി മറ്റു മേഖലകളിൽ നല്ല രീതിയിൽ ബന്ധം തുടരുമെന്നും കമ്പനി അറിയിച്ചു.കഴിഞ്ഞ വർഷമാണ് ബെംഗളൂരു അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിപ്‌ഡയൽ എന്ന മൊബൈൽ സൊല്യൂഷൻസ് കമ്പനി ട്വിറ്റെർ സ്വന്തമാക്കിയത്. ഇതിനോടനുബന്ധിച്ചാണ് ബംഗളുരുവിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രവർത്തനം ആരംഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.