ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു

മംഗളൂരു: ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു.

കൊയ്യൂര്‍ ക്രോസിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ ബണ്ട് വാള്‍ താലൂകിലെ നവൂര്‍ മലേബാവു സ്വദേശി വിജയ് ആണ് മരിച്ചത്. ഉജിരെയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന കടബെട്ടുവിലെ ശൈലേഷ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

വിജയും ശൈലേഷും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിന്റെ ആഘാതത്തില്‍ വിജയ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ബൈക്ക് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പോലീസ് അപകടസ്ഥലം സന്ദര്‍ശിച്ച്‌ പ്രദേശവാസികളുടെ സഹായത്തോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കി. ബസ് കസ്റ്റഡിയിലെടുത്ത് ബെല്‍ത്തങ്ങാടി ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts