മുതിർന്ന കോൺഗ്രസ്‌ നേതാവിന്റെ മകന്റെ ഫാമിൽ നിന്നും വന്യ മൃഗങ്ങളെ രക്ഷപ്പെടുത്തി 

ബെംഗളൂരു: മുതിർന്ന നേതാവിന്റെ മകന്റെ ഫാം ഹൗസിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നിരവധി വന്യമൃഗങ്ങളെ കർണാടക വനംവകുപ്പ് രക്ഷപ്പെടുത്തി.

കോൺഗ്രസ്‌ നേതാവ് ഷംനൂർ ശിവശങ്കരപ്പയുടെ മകൻ എസ് എസ് മല്ലികാർജുൻ കല്ലേശ്വറിന്റെ ഫാം ഹൗസിൽ നിന്നാണ് മൃഗങ്ങളെ രക്ഷപ്പെടുത്തിയത്.

10 കൃഷ്ണമൃഗങ്ങൾ, ഏഴ് പുള്ളിമാൻ, ഏഴ് കാട്ടുപന്നികൾ, മൂന്ന് മങ്കൂസുകൾ, രണ്ട് കുറുനരി എന്നിവയെ ദാവംഗരെയിലെ ആനെകൊണ്ടയിലെ റൈസ് മില്ലിന് പിന്നിലെ ഫാംഹൗസിൽ നിന്ന് കണ്ടെത്തിയതായി ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

ഇതിൽ ഏതാനും മൃഗങ്ങളെ വളർത്താൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഭൂരിഭാഗവും നിയമവിരുദ്ധമായി വളർത്തുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെനിന്ന് മൃഗങ്ങളെ മറ്റിടങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts