അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി കർണാടക

ബെംഗളൂരു: കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരണ മുറികളിലും മാസ്ക് നിർബന്ധമാക്കി. പനി ലക്ഷണമുള്ളവരും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും നിർബന്ധമായും പരിശോധന നടത്തണം. വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിനുശേഷമാണ് തീരുമാനം. വിദേശങ്ങളിൽ നിന്ന് വരുന്നവരിൽ രണ്ടുപേർക്ക് വീണ്ടും പരിശോധന തുടരുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിലും എയർകണ്ടീഷൻ ചെയ്ത മുറികളിലും മാസ്ക് ധരിക്കൽ നിർബന്ധമാക്കി. കൂടാതെ, കർണാടക പനി, ശ്വാസകോശ സംബന്ധമായ കേസുകളിൽ നിർബന്ധിത പരിശോധന ഉണ്ടായിരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലായിരുന്നു…

Read More

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു

മംഗളൂരു: ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. കൊയ്യൂര്‍ ക്രോസിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ ബണ്ട് വാള്‍ താലൂകിലെ നവൂര്‍ മലേബാവു സ്വദേശി വിജയ് ആണ് മരിച്ചത്. ഉജിരെയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന കടബെട്ടുവിലെ ശൈലേഷ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിജയും ശൈലേഷും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിന്റെ ആഘാതത്തില്‍ വിജയ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ബൈക്ക് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പോലീസ്…

Read More

മുതിർന്ന കോൺഗ്രസ്‌ നേതാവിന്റെ മകന്റെ ഫാമിൽ നിന്നും വന്യ മൃഗങ്ങളെ രക്ഷപ്പെടുത്തി 

ബെംഗളൂരു: മുതിർന്ന നേതാവിന്റെ മകന്റെ ഫാം ഹൗസിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നിരവധി വന്യമൃഗങ്ങളെ കർണാടക വനംവകുപ്പ് രക്ഷപ്പെടുത്തി. കോൺഗ്രസ്‌ നേതാവ് ഷംനൂർ ശിവശങ്കരപ്പയുടെ മകൻ എസ് എസ് മല്ലികാർജുൻ കല്ലേശ്വറിന്റെ ഫാം ഹൗസിൽ നിന്നാണ് മൃഗങ്ങളെ രക്ഷപ്പെടുത്തിയത്. 10 കൃഷ്ണമൃഗങ്ങൾ, ഏഴ് പുള്ളിമാൻ, ഏഴ് കാട്ടുപന്നികൾ, മൂന്ന് മങ്കൂസുകൾ, രണ്ട് കുറുനരി എന്നിവയെ ദാവംഗരെയിലെ ആനെകൊണ്ടയിലെ റൈസ് മില്ലിന് പിന്നിലെ ഫാംഹൗസിൽ നിന്ന് കണ്ടെത്തിയതായി ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. ഇതിൽ ഏതാനും മൃഗങ്ങളെ വളർത്താൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഭൂരിഭാഗവും നിയമവിരുദ്ധമായി വളർത്തുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.…

Read More

പുതിയ കോവിഡ് വകഭേദത്തെ കുറിച്ചുള്ള വ്യാജ വാർത്തകൾ വിശ്വസിക്കാതിരിക്കുക, പ്രചരിപ്പിക്കാതിരിക്കുക.

കോവിഡ് വകഭേദമായ എക്സ്.ബി.ബി. രാജ്യത്തും കണ്ടെത്തിയതായ വാർത്തകൾ വന്നതിന് പിന്നാലെ വ്യാജ വാർത്തകളുടെയും ഒഴുക്കാണ്, ആദ്യം ഇംഗ്ലീഷിൽ ഇറങ്ങിയ സോഷ്യൽ മീഡിയാ സന്ദേശം പിന്നീട് പ്രാദേശിക ഭാഷകളിലും വളരെയധികം പ്രചരിക്കപ്പെടുന്നുണ്ട്. അതേ സമയം സന്ദേശങ്ങൾ വ്യാജമാണ് എന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ട് വന്നിരിക്കുകയാണ്, ഇത്തരം വാർത്തകളുടെ യാഥാർത്ഥ്യം അറിയാതെ പ്രചരിപ്പിക്കരുത് എന്നാ എല്ലാ വായനക്കാരോടും അപേക്ഷിക്കുകയാണ്. #FakeNews This message is circulating in some Whatsapp groups regarding XBB variant of #COVID19. The message is #FAKE…

Read More

ക്രിസ്തുമസ് അവധിക്ക് നാട്ടിലെത്താൻ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ക്രിസ്മസിന് നാട്ടിലെത്താൻ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈസൂരുവിനും കൊച്ചുവേളിക്കും ഇടയിലാണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 23, 25 തീയതികളിൽ രാത്രി 11.30ന് മൈസൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടും. പിന്നീട് 7.20ന് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത്. അതേപോലെ തന്നെ തിരിച്ചും രണ്ടു സർവീസുണ്ട്. 24, 26 തീയതികളിൽ കൊച്ചുവെളിയിൽ നിന്ന് 10 മണിക്ക് ട്രെയിൻ പുറപ്പെടും. തുടർന്ന് 7.15ന് മൈസൂരുവിൽ എത്തുന്നു നിലയിലാണ് ട്രെയിൻ…

Read More

മൈസൂരു – കുശാൽനഗർ റെയിൽപാത നടപടികൾ വേഗത്തിൽ

ബെംഗളൂരു: നിര്‍ദിഷ്ട മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട നടപടികളുമായി മൈസൂരു റെയില്‍വേ ഡിവിഷന്‍ മുന്നോട്ട്. 88 കിലോമീറ്ററാണ് മൈസൂരുവില്‍നിന്ന് കുശാല്‍നഗറിലേക്കുള്ള ദൂരം. രണ്ടു മണിക്കൂറാണ് റോഡുമാര്‍ഗമുള്ള യാത്രാസമയം. റെയില്‍പാത വരുന്നതോടെ ഇതിനേക്കാള്‍ കുറഞ്ഞ സമയംകൊണ്ട് മൈസൂരുവില്‍ നിന്ന് കുശാല്‍നഗറിലെത്താന്‍ സാധിക്കും. കര്‍ണാടകയില്‍ റെയില്‍വേ ശൃംഖലയില്ലാത്ത ഏക ജില്ലയാണ് കുടക്. റെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതിനു പരിഹാരമാകും. കുടകിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും റെയില്‍പാത പ്രയോജനകരമാകും. 2023 മാര്‍ച്ചോടെ പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) റെയില്‍വേ ബോര്‍ഡിനു സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. 2018-19 ബജറ്റിലാണ് മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാത കേന്ദ്ര…

Read More

ബസവരാജ് ഹൊറട്ടി വീണ്ടും കർണാടക നിയമസഭ കൗൺസിൽ ചെയർമാൻ

ബെംഗളൂരു: രാഷ്ട്രീയ കളംമാറി ചവിട്ടിയിട്ടും ബസവരാജ് ഹൊറട്ടി തന്നെ വീണ്ടും കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച എതിരില്ലാതെയാണ് ഹോറട്ടി പദവിയിലേറിയത്. എട്ടു തവണ എം.എൽ.സിയായ 76കാരനായ ബസവരാജ് ഹൊറട്ടി ദീർഘകാലത്തെ ജനതാ പരിവാർ ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ മേയിലാണ് ജെ.ഡി-എസിൽനിന്ന് രാജിവെച്ചത്.  ഉപരിസഭ ചെയർമാനായിരിക്കെ എം.എൽ.സി സ്ഥാനവും രാജിവെച്ച് അദ്ദേഹം ബി.ജെ.പി.യിൽ ചേക്കേറുകയായിരുന്നു. 75 അംഗ നിയമനിർമാണ കൗൺസിലിൽ ഭൂരിപക്ഷമുള്ള ബി.ജെ.പി.യുടെ സ്ഥാനാർഥിയായി അദ്ദേഹം വീണ്ടും ചെയർമാനാവുമെന്നുറപ്പായതിനാൽ പ്രതിപക്ഷ നിരയിൽനിന്ന് ജെ.ഡി-എസോ സ്ഥാനാർഥികളെ രംഗത്തിറക്കിയിരുന്നില്ല. ഒപ്പം ജെ.ഡി.എസും സഖ്യം ചേരാനുള്ള സാധ്യത…

Read More

68 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ

തോൽപെട്ടി: എക്സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനക്കിടെ 68 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയിലായി. കര്‍ണാടക ആര്‍.ടി.സി ബസിലെത്തിയ മലപ്പുറം സ്വദേശികളായ തിരൂര്‍ പുഴക്കയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ്, മലപ്പുറം തിരൂര്‍ അനന്താവൂര്‍ മാവുംകുന്നത്ത് വീട്ടില്‍ അബ്ദുല്‍ റൗഫ് എന്നിവരാണ് അറസ്റ്റിലായത്. ക്രിസ്മമസ് പുതുവത്സര സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്സൈസ് രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ച 1.30നാണ് സംഭവം. എം.കെ. സുനില്‍, പി.ആര്‍. ജിനോഷ്,…

Read More

കർണാടകയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര

നാഗ്പൂർ:കര്‍ണാടകവുമായി അതിര്‍ത്തിത്തര്‍ക്കം പുകയുന്നതിനിടെ വീണ്ടും പ്രകോപന പരാമര്‍ശവുമായി മഹാരാഷ്ട്ര. കര്‍ണാടകത്തിന് വെള്ളം നല്‍കുന്നതിനെപ്പറ്റി പുനരാലോചിക്കേണ്ടിവരുമെന്നാണ് മഹാരാഷ്ട്രയുടെ ഭീഷണി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുന്നറിയിപ്പിനെ തള്ളി ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്തെയും വെട്ടിലാക്കി. അതിര്‍ത്തിവിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രകോപനം തുടരുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ അണക്കെട്ടുകളില്‍നിന്ന് വെള്ളം നല്‍കുന്നത് പുനരാലോചിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ വരണ്ട സീസണില്‍ കൊയ്ന, കൃഷ്ണ അണക്കെട്ടുകളിലെ വെള്ളമാണ് കര്‍ണാടകം ആശ്രയിക്കുന്നതെന്ന് മറക്കേണ്ടെന്നും ബുധനാഴ്ച നാഗ്പുരില്‍ വിധാന്‍സഭ കോംപ്ലക്സില്‍ മാധ്യമങ്ങളോട് സംസാരിക്കവെ…

Read More

നഗരത്തിലേക്ക് ഡബിൾ ഡെക്കർ ബസുകൾ ഉടൻ തിരികെ എത്തുന്നു

ബെംഗളൂരു: നഗരത്തിലെ റോഡുകളിൽ ഒരിക്കൽ കൂടി ഡബിൾ ഡക്കർ ബസുകൾ തിരികെ കൊണ്ടുവരാനുള്ള പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. 1970 കളിലും 80 കളിലും ഡബിൾ ഡെക്കർ ബസുകൾ നഗരത്തിൽ വളരെ സാധാരണമായ ഒരു കാഴ്ചയായിരുന്നു, എന്നാൽ 1997-ൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഘട്ടംഘട്ടമായി ഇത് നിർത്തലാക്കി. വീണ്ടും ഡബിൾ ഡക്കർ ബസുകൾ നിരത്തിലിറക്കാൻ ട്രാൻസ്പോർട്ട് യൂട്ടിലിറ്റി വളരെക്കാലം പ്രവർത്തിച്ചിരുന്നുവെങ്കിലും കാര്യം നടന്നില്ല. എന്നാൽ, ഇത്തവണ ഇരുനില ബസുകൾ നിരത്തിലിറക്കാനാണ് ബിഎംടിസിയുടെ നീക്കം. നവംബറിൽ പുറത്തിറക്കിയ 10 ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസുകൾ…

Read More
Click Here to Follow Us