മൈസൂരു – കുശാൽനഗർ റെയിൽപാത നടപടികൾ വേഗത്തിൽ

ബെംഗളൂരു: നിര്‍ദിഷ്ട മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട നടപടികളുമായി മൈസൂരു റെയില്‍വേ ഡിവിഷന്‍ മുന്നോട്ട്. 88 കിലോമീറ്ററാണ് മൈസൂരുവില്‍നിന്ന് കുശാല്‍നഗറിലേക്കുള്ള ദൂരം. രണ്ടു മണിക്കൂറാണ് റോഡുമാര്‍ഗമുള്ള യാത്രാസമയം. റെയില്‍പാത വരുന്നതോടെ ഇതിനേക്കാള്‍ കുറഞ്ഞ സമയംകൊണ്ട് മൈസൂരുവില്‍ നിന്ന് കുശാല്‍നഗറിലെത്താന്‍ സാധിക്കും. കര്‍ണാടകയില്‍ റെയില്‍വേ ശൃംഖലയില്ലാത്ത ഏക ജില്ലയാണ് കുടക്. റെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതിനു പരിഹാരമാകും. കുടകിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും റെയില്‍പാത പ്രയോജനകരമാകും. 2023 മാര്‍ച്ചോടെ പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) റെയില്‍വേ ബോര്‍ഡിനു സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. 2018-19 ബജറ്റിലാണ് മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാത കേന്ദ്ര…

Read More
Click Here to Follow Us