കർണാടകയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര

നാഗ്പൂർ:കര്‍ണാടകവുമായി അതിര്‍ത്തിത്തര്‍ക്കം പുകയുന്നതിനിടെ വീണ്ടും പ്രകോപന പരാമര്‍ശവുമായി മഹാരാഷ്ട്ര.

കര്‍ണാടകത്തിന് വെള്ളം നല്‍കുന്നതിനെപ്പറ്റി പുനരാലോചിക്കേണ്ടിവരുമെന്നാണ് മഹാരാഷ്ട്രയുടെ ഭീഷണി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുന്നറിയിപ്പിനെ തള്ളി ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്തെയും വെട്ടിലാക്കി.

അതിര്‍ത്തിവിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രകോപനം തുടരുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ അണക്കെട്ടുകളില്‍നിന്ന് വെള്ളം നല്‍കുന്നത് പുനരാലോചിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ വരണ്ട സീസണില്‍ കൊയ്ന, കൃഷ്ണ അണക്കെട്ടുകളിലെ വെള്ളമാണ് കര്‍ണാടകം ആശ്രയിക്കുന്നതെന്ന് മറക്കേണ്ടെന്നും ബുധനാഴ്ച നാഗ്പുരില്‍ വിധാന്‍സഭ കോംപ്ലക്സില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ശംഭുരാജ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts