അച്ഛനെ മകൻ മൺവെട്ടികൊണ്ട് അടിച്ചു കൊന്നു

death murder

ബെംഗളൂരു: കൃഷിപ്പണി ശരിയായി ചെയ്തില്ലെന്ന് ആരോപിച്ച്‌ വഴക്കുപറഞ്ഞ അച്ഛനെ മകന്‍ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു.

ബെംഗളൂരു കാടുഗോഡിക്ക് സമീപത്തെ കാജിസൊന്നെഹള്ളിയിലാണ് സംഭവം നടന്നത്. എന്‍. ചന്നബസവരാജു എന്ന 56 കാരൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മകന്‍ രാകേഷ് കുമാറിനെ പോലീസ് അറസ്റ്റുചെയ്തു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ചന്നബസവരാജുവിന്റെ കുടുംബത്തിന് ഗ്രാമത്തില്‍ മൂന്നേക്കര്‍ കൃഷിയിടമുണ്ട്. ചന്നബസവരാജുവും മകന്‍ രാകേഷ് കുമാറും ചേര്‍ന്നാണ് ഈ കൃഷിയിടം നോക്കിനടത്തിയിരുന്നത്. കഴിഞ്ഞദിവസം രണ്ടുപേരും ചേര്‍ന്ന് കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഏല്‍പ്പിച്ച ജോലി വൃത്തിയായി ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ബസവരാജു രാകേഷിനെ വഴക്കുപറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്നാണ് മൺവെട്ടി കൊണ്ട് അച്ഛനെ മകൻ കൊലപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts