ഹൈക്കോടതിയുടെ നഷ്ടപരിഹാരം നൽകാനുള്ള വിധി സുപ്രീം കോടതി തടഞ്ഞു

ബെംഗളൂരു: 2009 ജൂൺ ഇരുപത്തി മൂന്നാം തീയതി നഗരത്തിൽ അനുഭവപ്പെട്ട പ്രകൃതിക്ഷോഭത്തിൽ മരം കടപുഴകി ഓട്ടോറിക്ഷയുടെ മുകളിൽ വീണ് ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്ത സംഭവത്തിലെ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി മരവിപ്പിച്ചത്.

അപകടത്തിൽ പരിക്കേറ്റയാൾ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത് തീർപ്പാക്കി കൊണ്ട് ബൃഹത് ബാംഗ്ലൂർ മഹാനഗര പാലിയോട് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി വിധിച്ചിരുന്നു. നഗരത്തിലെ വൃക്ഷങ്ങളുടെ പരിപാലനം ബി ബി എം പി യുടെയും കർണാടക ഹോർട്ടികൾച്ചർ വിഭാഗത്തിന്റെ യും ചുമതലയാണെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ബിബിഎംപി, പ്രകൃതിക്ഷോഭത്തിൽ ആണ് അപകടം ഉണ്ടായത് എന്നും അതിൽ ബി ബി എംപിയുടെ ഭാഗത്തുനിന്ന് തെറ്റ് ഉണ്ടായിട്ടില്ലെന്നും വാദിച്ചു.

പ്രകൃതിക്ഷോഭത്തിന്റെ അപകടസൂചനകൾ നൽകിയിരുന്നതും അവഗണിച്ചുകൊണ്ട് യാത്രചെയ്തത് ആണ് അപകടത്തിൽ കലാശിച്ചതെന്നും പ്രകൃതിക്ഷോഭത്തിൽ ഉണ്ടായ അപകടത്തിൽ അധികൃതരെ കുറ്റക്കാർ ആക്കാൻ കഴിയില്ലെന്നും ബിബിഎംപി കോടതിയെ ബോധിപ്പിച്ചു.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ആദ്യം തന്നെ അപകടം പ്രകൃതിക്ഷോഭത്തിൽ ഉണ്ടായതാണ് എന്നുള്ളതുകൊണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയിരുന്ന ഹർജി തള്ളിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts