നഴ്‌സിങ് കോളേജിലെ മലയാളി വിദ്യാർഥികൾക്ക് കോവിഡ്; മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്ന് മന്ത്രി

ബെംഗളൂരു: നഴ്‌സിങ് കോളേജിലെ മലയാളി വിദ്യാർഥികൾക്ക് കോവിഡ്; മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്ന് മന്ത്രി. ഉള്ളാലിലെ നഴ്‌സിങ് കോളേജിലണ് 49 മലയാളി വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കോവിഡ് ഭീഷണി നിലനിൽക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് മന്ത്രി കെ. സുധാകർ. മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്നും കോവിഡ് ഏതുതരത്തിലാണ് വ്യാപിക്കുകയെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ദക്ഷിണകന്നഡ ജില്ലയിലെ ആലിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് അടച്ചു. കോളേജ് നിലവിൽ കൺടെയ്ൻമെന്റ് സോണാണ്. പനി ലക്ഷണമുണ്ടായിരുന്ന ആറു വിദ്യാർഥികളെ പരിശോധിച്ചതോടെ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

തുടർന്ന് നടന്ന പരിശോധനയിൽ 43 വിദ്യാർഥികൾക്ക് കൂടി കോവിഡ് ബാധിച്ചെന്ന് കണ്ടെത്തി. മറ്റു വിദ്യാർഥികളെ കോളേജിനുള്ളിൽ തന്നെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരീക്ഷയെഴുതുന്നതിനാണ് വിദ്യാർഥികൾ കേരളത്തിൽനിന്ന് ഉള്ളാലിലെ കോളേജിൽ തിരികെയെത്തിയത്. കോളേജ് അടച്ചതോടെ ഫെബ്രുവരി എട്ടിന് നടക്കാനിരുന്ന പരീക്ഷയും മാറ്റിവെച്ചു. കേരളത്തിൽനിന്ന് തിരിച്ചെത്തുന്ന വിദ്യാർഥികൾക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന.

  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം

പല വിദ്യാർഥികളും ആന്റിജൻ റിസൾട്ടുമായാണ് എത്തുന്നതെന്ന് അധികൃതർ പറഞ്ഞു. വിദ്യാർഥികൾക്ക് ആർ.ടി.പി.സി. ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
[masterslider id="10"]

Related posts