ബെംഗളൂരു മാതൃകയിൽ മൈസൂരുവിലും ‘സ്വച്ഛതാ മാർഷൽ’; പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് പണികിട്ടും

ബെംഗളൂരു: ബെംഗളൂരു മാതൃകയിൽ മൈസൂരുവിലും ‘സ്വച്ഛതാ മാർഷൽ’; പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി പണികിട്ടും. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കാനൊരുങ്ങി മൈസൂരു കോർപ്പറേഷൻ.

ഇതിന്റെഭാഗമായി നഗരത്തിലെ എല്ലാ വാർഡുകളിലും മാർഷൽമാരെ നിയോഗിക്കും. മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് മാർഷൽമാർ ഉടൻ പിഴ ഈടാക്കും.

‘സ്വച്ഛതാ മാർഷൽ’ എന്നറിയപ്പെടുന്ന ഇവർ കോർപ്പറേഷന്റെ ശുചീകരണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നവരാണ്. രാജ്യത്തെ ശുചിത്വനഗരങ്ങളെ കണ്ടെത്തുന്ന സ്വച്ഛ് സർവേ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇവരെ മാർഷൽമാരായി രംഗത്തിറക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.

  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

നഗരത്തിൽ ആകെയുള്ള 65 വാർഡുകളിലും മാർഷൽമാരുടെ സാന്നിധ്യമുണ്ടാകും. യൂണിഫോം ധരിച്ചാണ് ഇവർ പ്രവർത്തിക്കുക. ബെംഗളൂരു കോർപ്പറേഷന്റെ മാതൃകയിലാണ് സ്വച്ഛതാ മാർഷൽമാരെ അവതരിപ്പിക്കാൻ കോർപ്പറേഷൻ നിശ്ചയിച്ചത്.

പൊതുയിടങ്ങളിൽ മാലിന്യം തള്ളൽ, മാലിന്യം വേർതിരിക്കാതെ നൽകൽ എന്നിവ ചെയ്യുന്നവർക്ക് പിഴ ചുമത്താനുള്ള അധികാരം മാർഷൽമാർക്ക് ഉണ്ടായിരിക്കുമെന്ന് മൈസൂരു കോർപ്പറേഷൻ കമ്മിഷണർ ഗുരുദത്ത ഹെഗ്‌ഡെ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts